18 September Thursday

ജോലി തട്ടിപ്പ്‌: ഒരാൾ കൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ഹരിത

അമ്പലപ്പുഴ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വിദേശത്തായിരുന്ന യുവതി പിടിയിൽ. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ നടുവിലേ മഠത്തിൽ പറമ്പിൽ വിഷ്‌ണുവിന്റെ ഭാര്യ ഹരിത (24) യെയാണ് പുന്നപ്ര പൊലീസ് പിടികൂടിയത്. നെടുമ്പാശേരിയിൽ എത്തിയ ഇവരെ പുന്നപ്ര സി  ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്‌ച  അറസ്‌റ്റു ചെയ്‌തത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പൂമീൻപൊഴി പാലത്തിന് സമീപം ശരവണ ഭവനിൽ ശശികുമാറിന്റെ ഭാര്യ രാജിമോൾ ഇതേ കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. ഇവരുടെ സഹോദരന്റെ ഭാര്യയാണ് ഹരിത.  വിദേശത്ത് ചോക്ലേറ്റ് കമ്പനിയിലേക്ക് ഒഴിവുള്ള വിവിധ വിഭാഗങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ പലരില്‍ നിന്നായി 60 ലക്ഷം രൂപയോളം വാങ്ങിയെന്നാണ് കേസ്‌.
ഹരിതയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top