09 December Saturday

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിപാടികൾ വിപുലീകരിക്കും: വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

യു പ്രതിഭ എംഎൽഎയുടെ മെറിറ്റ് അവാർഡായ അഗ്രഗാമി പ്രതിഭാ പുരസ്കാര വിതരണവും അനുമോദന സമ്മേളനവും 
മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യുന്നു

കായംകുളം
സംസ്ഥാനം തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ പരിപാടികൾ വിപുലീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യു പ്രതിഭ എംഎൽഎയുടെ മെറിറ്റ് അവാർഡായ അഗ്രഗാമി പ്രതിഭാ പുരസ്കാര വിതരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൂതനമായ രീതിയിൽ ക്ലാസ് മുറിയിൽ സാങ്കേതിക വിദ്യ സമന്വയിപ്പിക്കുകയാണ്‌. കഴിഞ്ഞ ഏഴു വർഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത്  കാര്യമായ പുരോഗതി കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞു.രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുകളിലൊന്നാണ് കേരളത്തിലേത് . 
സംസ്ഥാനത്തെ വിദ്യാർഥികൾ ദേശീയ അന്തർദേശീയ മൂല്യനിർണയങ്ങളിൽ സ്ഥിരമായി മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നതെന്നും മന്ത്രി പറഞ്ഞു. അധ്യാപനത്തിലും പഠനത്തിലുമുള്ള നൂതനമായ സമീപനം കൂടിയാണ് വിദ്യാഭ്യാസ രംഗത്തെ വിജയത്തിനു കാരണമെന്ന്‌ മന്ത്രി പറഞ്ഞു.
 കായംകുളം മികാസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ യു പ്രതിഭ എം എൽ എ അധ്യക്ഷയായി.നഗരസഭ അധ്യക്ഷ പി ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ,ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി,  നഗരസഭ വൈസ് ചെയർമാൻ ജെ ആദർശ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി സുധാകരക്കുറുപ്പ്, എസ് പവനനാഥൻ, എൽ ഉഷ, കെ ദീപ,തയ്യിൽ പ്രസന്നകുമാരി,  രാധാമണി രാജൻ,നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാമില അനിമോൻ,ആർഡിഡി വി കെ അശോക് കുമാർ,ഡിഡിഇ സി സി കൃഷ്ണകുമാർ ,ഡിഇഒ പി ഒ സണ്ണി എന്നിവർ സംസാരിച്ചു.2022-–-23 അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു  പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കായംകുളം മണ്ഡലത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കും മണ്ഡലത്തിൽ നൂറു ശതമാനം വിജയം നേടിയ പൊതു വിദ്യാലയങ്ങൾക്കുമാണ് അഗ്രഗാമി പുരസ്കാരങ്ങൾ വിതരണം ചെയ്തത്. പരിപാടിയുടെ ഭാഗമായി ജുഗൽബന്തി, ജില്ലാ കലക്ടർ ഹരിത വി കുമാർ നയിച്ച സർഗ സംവാദം എന്നിവയും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top