18 December Thursday
സൗഹാർദോദയം വാർഷികം

നവോത്ഥാന കാലത്തിൽനിന്ന്‌ 
തിരിച്ചുപോകുന്നു: മന്ത്രി പി പ്രസാദ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

കാട്ടിൽ മാർക്കറ്റ് സൗഹാർദോദയം 36‑ാം വാർഷികം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി 
നവോത്ഥാന കാലഘട്ടത്തിൽനിന്ന്‌ കേരളം അനാചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും തിരിച്ചുപോകുന്നതായി  മന്ത്രി പി പ്രസാദ് പറഞ്ഞു. കാട്ടിൽ മാർക്കറ്റ് സൗഹാർദോദയം 36–-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൗഹാർദ്ദത്തിനു അസ്തമനം ഉണ്ടായാൽ വിപത്തുകൾ സമൂഹത്തിൽ തിരിച്ചുവരുമെന്ന് മന്ത്രി പറഞ്ഞു.
  പൊതുപ്രവർത്തന രംഗത്ത് 50 വർഷം പിന്നിടുന്ന എ കെ രാജന്  സൗഹാർദ്ദോദയം അവാർഡ് മന്ത്രി നൽകി.  യോഗ മാസ്റ്റർ പി രാജു,  അധ്യാപക അവാർഡ് നേടിയ ബി സുഭാഷ്, ബി എ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ഒന്നാംറാങ്ക് നേടിയ  ബി ഉണ്ണി എന്നിവരെയും ആദരിച്ചു.  വി റോവിഷ് കുമാർ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ടി എസ് താഹ, ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ്, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ് വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ യമുന, പഞ്ചായത്ത് അംഗം വി പ്രസന്ന, കെ രാജേന്ദ്രകുമാർ, ജബ്ബാർ,  കെ രാജേന്ദ്രൻ, ദിലീപ് ശിവദാസൻ എന്നിവർ സംസാരിച്ചു. 
   ആയുർവേദ മെഡിക്കൽക്യാമ്പ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രുഗ്മിണി രാജു ഉദ്ഘാടനംചെയ്തു. ഡോ. എസ്  പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. വി റോബിഷ് കുമാർ, ജേക്കബ് സാമുവൽ, സുരേഷ് റാവു, ആർ കെ പ്രകാശ്, ഡോ. കെ ബി ദീപ്തി, ദിലീപ് ശിവദാസൻ,  ഡി രഘു, കെ കമലാസനൻ പല്ലവി, ബി സുദർശനൻ  എന്നിവർ സംസാരിച്ചു. കവിയരങ്ങ് കരുവാറ്റ പങ്കജാക്ഷൻ ഉദ്ഘാടനംചെയ്തു. സെൽവറാണി വേണു അധ്യക്ഷയായി. തിരുവാതിരയും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top