03 November Monday

സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

എൻജിഒ സംസ്ഥാന വാഹനജാഥ സംഘാടക സമിതി രൂപീകരണ യോഗം 
എ എ ബഷീർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേന്ദ്ര-സംസ്ഥാന ജീവനക്കാർ നവംബർ മൂന്നിന്  നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ക്യാപ്റ്റനും  കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് വൈസ് ക്യാപ്റ്റനുമായ വാഹനജാഥ 9,10 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. 10ന് കായംകുളം പാർക്ക്‌ മൈതാനിയിൽ എത്തുന്ന ജാഥയെ സ്വീകരിക്കുന്നതിന്‌ സംഘാടക സമിതി രൂപീകരിച്ചു. 
യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ എ ബഷീർ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗോപീകൃഷ്ണൻ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത്, കെജിഒഎ ഏരിയ ട്രഷറർ പി ബാബു, ടി എ നാസർ, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ സെക്രട്ടറിയറ്റ് അംഗം ഐ അനീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top