20 April Saturday

സിഐടിയു ജില്ലാ സമ്മേളനത്തിന്‌ കൊടി ഉയർന്നു

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

സിഐടിയു ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളന നഗറായ എം എ അലിയാർ നഗറിൽ ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ പതാക ഉയർത്തുന്നു

ആലപ്പുഴ 
അവകാശ പോരാട്ടത്തിൽ ചോരകൊണ്ട്‌ ചരിത്രമെഴുതിയ പുന്നപ്രയുടെ മണ്ണിൽ സിഐടിയു ജില്ലാ സമ്മേളനത്തിന്‌ കൊടിയുയർന്നു. വയലാറിലെയും വെണ്മണിയിലെയും രക്തസാക്ഷിമണ്ഡപങ്ങളിൽനിന്ന്‌ ആയിരങ്ങളുടെ അഭിവാദ്യങ്ങളേറ്റുവാങ്ങി  പൊതുസമ്മേളന നഗരിയായ വളഞ്ഞവഴിയിലെ എം എ അലിയാര്‍ നഗറില്‍ കൊടി–-കൊടിമര ജാഥകൾ സംഗമിച്ചു. ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ കൊടിയുയർത്തി. 
 വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച പതാകജാഥ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. ജാഥാ ക്യാപ്റ്റൻ കെ പ്രസാദ്‌  രക്തപതാക ഏറ്റുവാങ്ങി. സിഐടിയു ഏരിയ പ്രസിഡന്റ്‌ കെ വി സന്തോഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം എംഎൽഎ, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഗീതാഭായി, എൻ ആർ ബാബുരാജ്, പി ഡി രമേശൻ, സി വി ജോയി, പി കെ സാബു, പി ഐ ഹാരിസ്, ടി എം ഷെറീഫ്, പി ഷാജി മോഹൻ എന്നിവർ സംസാരിച്ചു. വെൺമണി ചാത്തൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച കൊടിമരജാഥ സംസ്ഥാന കമ്മിറ്റിയംഗം ജി രാജമ്മ ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി പി ഗാനകുമാർ ജാഥാ ക്യാപ്റ്റന് എ മഹേന്ദ്രന്‌ കൊടിമരം കൈമാറി. 
സ്വാഗതസംഘം ചെയർമാൻ കെ പി പ്രദീപ് അധ്യക്ഷനായി. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, ബി അബിൻഷാ, എം കെ മനാജ്, കെ കെ ചന്ദ്രൻ, പി എൻ ശെൽവരാജ്, കെ എസ് ഷിജു, പി എസ് മോനായി, നെൽസൺ ജോയി, എ കെ ശ്രീനിവാസൻ, മുരളീധരൻ, പി ആർ രമേശ്‌കുമാർ എന്നിവർ സംസാരിച്ചു. ഇരുജാഥകളും വൈകിട്ട്‌ അമ്പലപ്പുഴ വളഞ്ഞവഴിയിൽ സംഗമിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top