27 April Saturday

ഉയരെ പറക്കാൻ ആലപ്പുഴയും

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
ആലപ്പുഴ 
ആകാശക്കാഴ്‌ചകളുടെ സൗന്ദര്യം നുകരാൻ ശനി മുതൽ ആലപ്പുഴയിലും സൗകര്യമൊരുങ്ങുന്നു. കൂറ്റൻ ബലൂണിൽ 200 അടിവരെ ഉയരത്തിൽ പറന്ന്‌ കാഴ്‌ചകാണാം.  
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്നാണ്‌ ഹോട്ട് എയർ ബലൂൺ റൈഡ് സംഘടിപ്പിക്കുന്നത്‌. 
15 മിനിറ്റ് റൈഡിന്  1000 രൂപയാണ് ഫീസ്.  ഒരേസമയം നാലുപേർക്ക് യാത്ര ചെയ്യാം. കാലാവസ്ഥ അനുകൂലമാണെങ്കിൽ 200 അടി ഉയരത്തിൽ വരെ ബലൂണിൽ പറക്കാനാകും. സാഹസിക സഞ്ചാര മേഖലയിൽ പ്രശസ്‌തരായ പെർഫെക്‌ട്‌‌ ടെൻസ് അഡ്വഞ്ചേഴ്സാണ് ബലൂൺ റൈഡിന്റെ ഓപ്പറേറ്റർമാർ. 
ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ രാവിലെ ആറിന്‌ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ,  എച്ച് സലാം,  നഗരസഭാധ്യക്ഷ സൗമ്യരാജ്, കലക്‌ടർ വി ആർ കൃഷ്‌ണതേജ, സബ് കലക്‌ടർ സൂരജ് ഷാജി എന്നിവർ ആദ്യയാത്ര നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top