20 April Saturday

മെഡിക്കോൺ 8 മുതൽ പെരുമ്പളത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
ചേർത്തല
കേരളത്തിലെ മെഡിക്കൽ വിദ്യാർഥികളുടെയും ജനകീയാരോഗ്യ പ്രവർത്തകരുടെയും ദ്വിദിന ക്യാമ്പ്‌ എട്ട്‌, ഒമ്പത്‌ തീയതികളിൽ പെരുമ്പളത്ത്‌ നടക്കും. ശാസ്‌ത്രസാഹിത്യ പരിഷത്തും ജില്ലാ ആരോഗ്യവിഷയ സമിതിയും ചേർന്നാണ്‌ സംഘാടനം. ഇതിനായി പി എസ്‌ ചന്ദ്രൻ (ചെയർമാൻ), അഡ്വ. കെ എ സിജിസിങ്‌ (കൺവീനർ) എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു.  ക്യാമ്പിന്റെ ഭാഗമായി ജനകീയ ബോധവൽക്കരണവും കിടപ്പുരോഗീ പരിചരണവും നടക്കും. 
യുവസമിതി ജില്ലാ കൺവീനർ അഡ്വ. ജോസ്‌ പി ജോസഫ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി വി ആശ, രമണൻ, ശശിധരൻ, വിനോദ്‌കുമാർ, എൻ പി അച്യുതൻ, എം ആർ ഷിബു, എസ്‌ വേലായുധൻ, ടി പി ഉണ്ണികൃഷ്‌ണൻ, ടി പി പവിത്രൻ, കെ യു ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top