02 May Thursday

വള്ളംകളി പണം തട്ടിപ്പ്: 
അഭിഭാഷകൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021
ആലപ്പുഴ
സിബിഎൽ വള്ളംകളി പണം തട്ടിപ്പുകേസിലെ ഒന്നാംപ്രതി പിടിയിൽ. 2019 ലെ സിബിഎൽ വള്ളംകളി മത്സരങ്ങളിൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങൾക്ക് വാടകയായി ലഭിക്കേണ്ട 12 ലക്ഷം തട്ടിയ ഒന്നാംപ്രതി അഡ്വ. ജോർജ് മാത്യു വിനെയാണ് അറസ്‌റ്റ്‌ ചെയ്‌തത്. ആലപ്പുഴ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച് ഒളിവിലായിരുന്നു. കോടതി ഉത്തരവിനെതുടർന്ന്  കീഴടങ്ങുകയായിരുന്നു. ആലപ്പുഴ ഫസ്‌റ്റ്‌ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റിനുമുമ്പിൽ ഹാജരാക്കി ജാമ്യത്തിൽവിട്ടു. വള്ളം ഉടമകളായ സെന്റ് ജോർജ് ചുണ്ടൻ വള്ള സമിതിയുടെ പരാതിയിൽ അമ്പലപ്പുഴ ഫസ്‌റ്റ്‌ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായി
രുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top