25 April Thursday
തോട്ടപ്പള്ളി പൊഴിമുറിക്കൽ

സർക്കാരിന്‌ അഭിനന്ദനം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
ആലപ്പുഴ
കുട്ടനാട്‌, അപ്പർകുട്ടനാട്‌ മേഖലകളിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ തോട്ടപ്പള്ളി പൊഴിമുറിക്കാൻ നടപടി സ്വീകരിച്ച  സംസ്ഥാന സർക്കാരിനെയും മന്ത്രി ജി സുധാകരനെയും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അഭിനന്ദിച്ചു. 
ജില്ലയുടെ ചുമതല നിർവഹിക്കുന്ന മന്ത്രി ജി സുധാകരന്റെ ഇടപെടലിനെത്തുടർന്നാണ്‌‌ പൊഴി മുറിക്കാൻ സർക്കാർ തീരുമാനമെടുത്ത്‌.
  തുടർമഴയിൽ കുട്ടനാട്‌ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്‌. 2018ലെ മഹാപ്രളയത്തിലും കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഈ മേഖലകൾ കടുത്ത ദുരിതമാണ്‌ അനുഭവിച്ചത്‌. 
ഇതേത്തുടർന്നാണ്‌ തടസ്സമില്ലാതെ വെള്ളം ഒഴുകിപ്പോകാൻ പൊഴിയുടെ വീതി കൂട്ടാൻ സർക്കാർ തീരുമാനിച്ചത്‌. പല തലത്തിലുള്ള കൂടിയാലോചനകൾക്കും വിദഗ്‌ധരുടെ അഭിപ്രായങ്ങൾ തേടിയതിന്‌ ശേഷവുമാണ്‌ ഈ തീരുമാനം. 
  യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ഈ ജോലി തുടങ്ങിയെങ്കിലും യുഡിഎഫും ബിജെപിയും ചില ജാതി, മത വർഗീയ ശക്തികളും സമരവുമായി രംഗത്തുവന്നു. നുണ പ്രചരിപ്പിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. 
കോവിഡ്‌ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയായിരുന്നു സമരാഭാസം. എന്നാൽ ഭീഷണിക്ക്‌ വഴങ്ങാതെ സർക്കാർ ഏറ്റെടുത്ത ദൗത്യം ഭംഗിയായി നിർവഹിച്ചു. ഇതോടെ ആയിരക്കണക്കിന്‌ ജനങ്ങളുടെ ജീവനാണ്‌ സുരക്ഷിതമായത്‌.   
  ജനങ്ങളുടെ സുരക്ഷിതത്വം പോലും  പണയംവച്ചാണ്‌ കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷം  രാഷ്‌ട്രീയ വിരോധം തീർത്തത്‌‌. സർക്കാർ തീരുമാനം ശരിയാണെന്ന്‌ തെളിഞ്ഞ സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും ജനങ്ങളോട്‌  മാപ്പ്‌ പറയണമെന്നും ആർ നാസർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top