19 April Friday

എം എ അലിയാർക്ക്‌ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

എം എ അലിയാർ അനുസ്മരണ സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു

കായംകുളം 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മിൽ ചെയർമാനുമായിരുന്ന എം എ അലിയാരുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. മണ്ഡലത്തിലെ 325 ബ്രാഞ്ച് കേന്ദ്രത്തിലും പതാക ഉയർത്തി. അലിയാരുടെ കരീലകുളങ്ങരയിലെ വീട്ടിലെ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി. വൈകിട്ട് കളരിക്കൽ ജങ്‌ഷൻ, പുത്തൻറോഡ് ജങ്‌ഷൻ എന്നിവിടങ്ങളിൽനിന്ന്‌ ആരംഭിച്ച അനുസ്‌മരണറാലിയിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. കരീലകുളങ്ങര ജങ്‌ഷന് സമീപം നടന്ന സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്‌തു.
  എസ്എസ്‌എൽസി പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം  നേടിയ പത്തിയൂർ പഞ്ചായത്ത് ഗവ. ഹൈസ്‌കൂളിന് എം എ അലിയാരുടെ സ്‌മരണാർഥം ഏർപ്പെടുത്തിയ അവാർഡ്‌ ജില്ലാ സെക്രട്ടറി ആർ നാസർ നൽകി.  സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ എച്ച് ബാബുജാൻ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം അഡ്വ. സി എസ് സുജാത, എ എം ആരിഫ് എംപി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ  ജി വേണുഗോപാൽ, എ മഹേന്ദ്രൻ, എം സത്യപാലൻ, കെ രാഘവൻ, ജി രാജമ്മ, ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, പി ഗാനകുമാർ, അഡ്വ. എൻ ശിവദാസൻ, കോശി അലക്‌സ്‌, അഡ്വ. എസ് സുനിൽകുമാർ, ബി അബിൻഷാ, എസ് നസിം, അഡ്വ. ബിപിൻ സി ബാബു, വി പ്രഭാകരൻ, കെ എൽ പ്രസന്നകുമാരി, എസ് ഗോപിനാഥൻപിള്ള, കെ ബി പ്രശാന്ത്, കെ ജി ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top