26 April Friday

വ്യാപാരിദ്രോഹ നടപടിക്കെതിരെ 
മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജിഎസ്ടി ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി 
ടി വി ബൈജു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
ജിഎസ്‌ടി കൗൺസിലിന്റെ വ്യാപാരിദ്രോഹ നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി നഗരത്തിൽ മാർച്ചും ധർണയും നടത്തി.  ജില്ലാ സെക്രട്ടറി ടി വി ബൈജു ഉദ്‌ഘാടനം ചെയ്‌തു. ജമീല പുരുഷോത്തമൻ അധ്യക്ഷയായി. ഒ സി വക്കച്ചൻ, ടി വിജയകുമാർ, എസ് ശരത്, മണിമോഹൻ എന്നിവർ സംസാരിച്ചു. സി എ ബാബു സ്വാഗതവും, ബി എസ് അഫ്സൽ നന്ദിയും പറഞ്ഞു. 
 മുൻ വർഷങ്ങളിലെ സാങ്കേതിക പിഴവുകളുടെ പേരിൽ ചുമത്തിയ ലേറ്റ് ഫീ,  പെനാൽറ്റി ഫീ എന്നിവ ഒഴിവാക്കുക, ടെസ്‌റ്റ്‌‌ പർച്ചേസിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക, ചെറിയ പിഴകൾക്ക്‌ ഭീമമായ പിഴ ചുമത്തുന്ന ജിഎസ്‌ടി കൗൺസിലിന്റെ തെറ്റായ സമീപനം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. വാണിജ്യ നികുതി  ഡെപ്യൂട്ടി കമീഷണർക്ക്  നിവേദനവും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top