20 April Saturday

വഴിതെളിച്ച്‌, ചിറകുവിരിച്ച്‌...

സ്വന്തം ലേഖകൻUpdated: Thursday Jun 1, 2023

ദേശാഭിമാനി എക്‍‍സിമസ് ഫോക്കസ് 2023 കരിയർ ഫെസ്‍‍റ്റിവൽ എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
തുടർപഠനത്തിന്‌ മികവിന്റെ സാധ്യതകളിലേക്കും അവസരങ്ങളിലേക്കും വഴിതെളിച്ച്‌ ദേശാഭിമാനി–എക്‌സിമസ്‌ ഫോക്കസ്‌ 2023 കരിയർ ഫെസ്‌റ്റിവൽ. എസ്‌എസ്‌എൽസി, പ്ലസ്‌ടു പൂർത്തിയായി അടുത്തത്‌ എന്ത്‌, എങ്ങനെ എന്ന ചോദ്യത്തിനും ആശങ്കയ്‌ക്കും ഫോക്കസ്‌ 2023 മറുപടിയേകി. 
  സാധ്യതകളുടെ വിശാലലോകത്തേക്ക്‌ അഭിരുചിയും സൃഷ്‌ടിപരതയും കഠിനപ്രയത്നവും കരുത്താക്കി എങ്ങനെ കുതിക്കാമെന്ന്‌ ഫോക്കസ്‌  വഴികാട്ടി. ആധുനിക പ്രോഗ്രാമുകളെ പരിചയപ്പെടുത്തി. നേട്ടങ്ങളും കോട്ടങ്ങളും വിദഗ്‌ധർ വിശദമാക്കി. എസ്‌എസ്‌എൽസി, പ്ലസ്‌ടു  ഉന്നതവിജയികളായ കുട്ടികളും രക്ഷിതാക്കളുമടക്കം ആയിരത്തോളം പേർ ഫോക്കസ്‌ 2023 ൽ പങ്കെടുത്തു. 
    എ എം ആരിഫ്‌ എംപി ഉദ്‌ഘാടനംചെയ്‌തു. യൂണിറ്റ്‌ മാനേജർ രഞ്‌ജിത്‌ വിശ്വം അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്‌, ന്യൂസ്‌ എഡിറ്റർ എം സുരേന്ദ്രൻ, പരസ്യവിഭാഗം മാനേജർ ഗോപൻ നമ്പാട്ട്‌, സീനിയർ മാർക്കറ്റിങ്‌ മാനേജർ കെ ഷിനോയ്‌ എന്നിവർ സംസാരിച്ചു. ഡോ. ടി പി സേതുമാധവനും വൈശാലി എസ്‌ നായരും കരിയർ ഗൈഡൻസ്‌ ക്ലാസെടുത്തു. എക്‌സിമസ്‌ കോളേജ്‌ ഓഫ്‌ പ്രൊഫഷണൽ സ്‌റ്റഡീസ്‌ ഡയറക്‌ടർ അരുൺകുമാർ, പ്രോമിസ്‌ എജ്യൂക്കേഷണൽ സർവീസ്‌ പ്രതിനിധി അനൂപ്‌ ശ്രീരാജ്‌, രാജീവ്‌ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ രാജി, ഡോ. ടി സുരേഷ്‌കുമാർ എന്നിവർ കുട്ടികളുമായി സംവദിച്ചു. 
  സമാപനയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. രഞ്‌ജിത്‌ വിശ്വം അധ്യക്ഷനായി. എസ്‌എസ്‌എൽസി, പ്ലസ്‌ടു ഉന്നതവിജയികളെ ആർ നാസറും കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷിയും അനുമോദിച്ചു. എച്ച് സലാം എംഎൽഎ, പുരസ്‌കാരം കൈമാറി. ഗോപൻ നമ്പാട്ട്‌, എഡിഷൻ അക്കൗണ്ട്‌ ഇൻചാർജ്‌ ജിതിൻ അഭയ്‌, ജി ശ്യാംകുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top