19 April Friday

ലോകത്തിന്റെ 
നെറുകയിൽ എത്തട്ടെ: 
എ എം ആരിഫ്‌ എംപി

പ്രത്യേക ലേഖകൻUpdated: Thursday Jun 1, 2023
 
ആലപ്പുഴ
സാധാരണക്കാരുടെ മക്കൾ ലോകത്തിന്റെ നെറുകയിൽ എത്തണമെന്നാണ്‌ പൊതുസമൂഹത്തിന്റെ ആഗ്രഹമെന്ന്‌ എ എം ആരിഫ്‌ എംപി പറഞ്ഞു. ആലപ്പുഴ ടൗൺഹാളിൽ എക്‌സിമസ്‌–ദേശാഭിമാനി കരിയർ ഫെസ്‌റ്റിവൽ ‘ഫോക്കസ്‌ 2023’ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ദേശാഭിമാനി സാധാരണക്കാരുടെ പത്രമാണ്‌. അതിന്‌ പക്ഷമുണ്ട്‌. അത്‌ സാധാരണക്കാരുടെയും തൊഴിലാളികളുടേതുമാണ്‌. എല്ലാ മതങ്ങളെയും ദേശാഭിമാനി ഒരുപോലെ കാണുന്നു. വീഴ്‌ചകളിൽനിന്ന്‌ ഉയിർത്തെഴുന്നേൽക്കാൻ കുട്ടികൾ ശീലിക്കണം. എന്നാലേ ലക്ഷ്യം നേടാൻ കഴിയൂ. നേട്ടങ്ങൾ കൈവരിച്ച മഹാരഥന്മാരുടെ പുസ്‌തകങ്ങൾ വായിച്ച്‌ ആവേശം ഉൾക്കൊള്ളണം. അവരുടെ പ്രവർത്തനങ്ങൾ മനസിലാക്കണം. ഉന്നതസ്ഥാനങ്ങളിലെത്തുമ്പോൾ തങ്ങളോടൊപ്പം ഉയരാൻ കഴിയതെപോയവരെക്കുറിച്ചും ചിന്തയുണ്ടാകണം. അവർക്ക്‌ ചെയ്യാവുന്ന സഹായങ്ങൾ ചെയ്‌തുകൊടുക്കണം. അങ്ങനെ ചെയ്യുമ്പോൾ ദേശാഭിമാനിയുടെ ലക്ഷ്യം സഫലമാകുമെന്നും അദ്ദേഹംപറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top