23 April Tuesday
ഗുസ്‌തി താരങ്ങളുടെ സമരം

പന്തംകൊളുത്തി പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

ഗുസ്‌തി താരങ്ങളുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ രാഹുലിന്റെ നേതൃത്വത്തിൽ പഴവീട് നടത്തിയ പ്രകടനം

 
ആലപ്പുഴ
പ്രായപൂർത്തിയാകാത്ത വനിതാ താരങ്ങളെ ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ച ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ചരൺ സിങ്ങിനെതിരെ  നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലയിലെ എല്ലാ യൂണിറ്റുകളിലും പന്തംകൊളുത്തി പ്രകടനം നടത്തി. 
ഇന്ത്യയുടെ അഭിമാനമായ ഗുസ്‌തിതാരങ്ങൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രകടനം. ജില്ലാ സെക്രട്ടറി ആർ രാഹുൽ പഴവീട് യൂണിറ്റിലും പ്രസിഡന്റ് ജെയിംസ് ശാമുവേൽ കുട്ടനാട്ടിലും സംസ്ഥാന കമ്മിറ്റിയംഗം എസ് സുരേഷ്‌കുമാർ രാമപുരത്തും സി ശ്യാംകുമാർ ചേർത്തലയിലും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top