20 April Saturday

അടുത്തവർഷത്തേക്ക്‌ പുസ്‌തകമെത്തി
കുട്ടികളും റെഡി

ഫെബിൻ ജോഷിUpdated: Saturday Apr 1, 2023
ആലപ്പുഴ
മാസങ്ങൾ നീണ്ട അധ്യയനവും കൊല്ലപ്പരീക്ഷയും കഴിഞ്ഞ്‌ വിദ്യാലയങ്ങൾക്ക്‌ വേനലവധിക്കായി താഴുവീണു. കളിക്കളങ്ങളും വീട്ടകങ്ങളും ഇനി കളി ചിരികളിൽ നിറയും. വിഷുവും ഈസ്‌റ്ററും റംസാനുമെത്തും . കുട്ടികളെ കാത്തിരിക്കുന്നത്‌ ഇനി ആഘോഷത്തിന്റെ ദിനങ്ങൾ. എന്നാൽ അവധിക്കാലം തുടങ്ങുന്നതിന്‌ മുമ്പേ അടുത്ത കൊല്ലം വിദ്യാർഥികളെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്‌ ജില്ലയിൽ വിദ്യാലയങ്ങളും വിദ്യാഭ്യാസവകുപ്പും. 
കുട്ടികൾ 
എത്തിത്തുടങ്ങി
അധ്യയനവർഷം അവസാനിക്കും മുമ്പുതന്നെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലേക്ക്‌ അടുത്ത വർഷത്തേക്കുള്ള കുട്ടികളെത്തിത്തുടങ്ങി. 3798 കുട്ടികളോളമാണ്‌ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്‌.  ചേർത്തല–-648, ആലപ്പുഴ–- 525, ചെങ്ങന്നൂർ–-160, മാവേലിക്കര–-350, കായംകുളം –-500, കുട്ടനാട് മേഖലയിലെ തലവടി, മങ്കൊമ്പ്‌, വെളിയനാട്‌ ഉപജില്ലകളിലായി –-125, അമ്പലപ്പുഴ–650, ഹരിപ്പാട്‌ –-240, തുറവുർ–-600 എന്നിങ്ങനെയാണ്‌ ഉപജില്ല തിരിച്ചുള്ള കണക്ക്‌.- ഒന്നുമുതൽ അഞ്ച്‌ വരെ ക്ലാസുകളിലേക്ക്‌ 425 കുട്ടികളെത്തിയ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ എസ്‌ഡിവി ജിയുപിഎസിലാണ്‌ എറ്റവും കൂടുതൽ കുട്ടികളെത്തിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top