26 April Friday

ഭവനരഹിതർക്ക്‌ വീടൊരുക്കാൻ 
1.86 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023
അമ്പലപ്പുഴ
ഭൂരഹിതർക്കും ഭവനരഹിതർക്കും സ്വന്തം കിടപ്പാടം ലഭ്യമാക്കാൻ 1.86 കോടി രൂപ വകയിരുത്തി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ബജറ്റ്. 
തോടുകളുടെ പുനരുദ്ധാരണത്തിനും മാലിന്യരഹിതമാക്കുന്നതിനുമായി 64.76 ലക്ഷം രൂപയും, ഒന്നാംവാർഡിലെ ശ്മശാനത്തിന്റെ ആധുനികവൽക്കരണത്തിന് 60 ലക്ഷവും വകയിരുത്തി. 
ആരോഗ്യമേഖലയിൽ 29.5 ലക്ഷവും, റോഡ് നിർമാണത്തിനും പുനരുദ്ധാരണത്തിനുമായി 2.26 കോടിയോളം രൂപയും തെരുവുവിളക്ക് ലൈൻ ദീർഘിപ്പിക്കാൻ 20 -ലക്ഷം രൂപയും വകയിരുത്തിയ ബജറ്റിൽ ആകെ 24,97,71,103 രൂപ വരവും 24,87,66,470 രൂപ ചെലവും 70,82,792 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് പി രമേശൻ അവതരിപ്പിച്ചു. പ്രസിഡന്റ് ശോഭാ ബാലൻ അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top