23 April Tuesday

കോവിഡ്‌ വാർഡിൽ കരുതലായുണ്ട്‌ മാലാഖച്ചിറകുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
വണ്ടാനം
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ്‌ ഐസൊലേഷൻ വാർഡിലുള്ളവർക്ക്‌ ഭക്ഷണസാധനങ്ങളുമായി നേഴ്സുമാർ. കോവിഡ്‌ സ്ഥിരീകരിച്ചയാൾക്കും നിരീക്ഷണത്തിലുള്ള 14 പേർക്കുമായാണ് ഭക്ഷണസാധനങ്ങൾ നൽകുന്നത്‌. 
ഏത്തപ്പഴം, ആപ്പിൾ, ഓറഞ്ച്, തിളപ്പിച്ചാറ്റിയ കുടിവെള്ളം എന്നിവയാണ്‌ നേഴ്സുമാർ പതിവായി നൽകുന്നത്. തിളപ്പിച്ചാറിയ വെള്ളം സ്ഥിരമായി ലഭ്യമാക്കാൻ ഒരു നേഴ്സ് ഇൻഡക്‌ഷൻ കുക്കർ വാങ്ങിക്കൊണ്ടുവന്നപ്പോൾ മറ്റൊരാൾ പഴങ്ങൾ സൂക്ഷിക്കാൻ ഫ്രിഡ്‌ജും എത്തിച്ചു. ദീപക്‌, ലെവിൻ കെ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ്‌ മാതൃകാപരമായ പ്രവർത്തനം. പിന്തുണയുമായി നേഴ്സുമാരായ നളിനി, ജയലാൽ, അർഷാദ്, ജനീഷ്, സേതു എന്നിവരും ഒപ്പമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top