23 April Tuesday
ആര്യാടും തൈക്കാട്ടുശേരിയും പട്ടികയിൽ

100% തുക ചെലവഴിച്ച്‌ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
മാവേലിക്കര
പദ്ധതി പ്രവർത്തനത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വീണ്ടും ഒന്നാമത്. 2019–-20 സാമ്പത്തിക വർഷം പദ്ധതി തുക 100 ശതമാനവും വിനിയോഗിച്ചാണ്‌ ഈ നേട്ടം. തൈക്കാട്ടുശേരിയും ആര്യാടുമാണ് ഈ നേട്ടം കൈവരിച്ച മറ്റ് ബ്ലോക്ക് പഞ്ചായത്തുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി വിഹിതം മുഴുവനായും വിനിയോഗിച്ച ജില്ലയിലെ ഏക ബ്ലോക്കായിരുന്നു മാവേലിക്കര. ഇത്തവണ ഏറെ പ്രതിസന്ധികൾക്കിടയിലാണ് നേട്ടം. എൽപി, യുപി സ്‌കൂളുകളിൽ ഗണിത ലാബ്, വിദ്യാലയങ്ങളിൽ നാപ്കിൻ വെൻഡിങ് യൂണിറ്റും ഇൻസിനറേറ്റർ എന്നിവ സ്ഥാപിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 20 കുടുംബങ്ങൾക്ക്‌ മൂന്ന്‌ സെന്റ് വീതം ഭൂമിവാങ്ങി നൽകി. പട്ടികജാതി കോളനികളിൽ പൈപ്പ് ലൈൻ നീട്ടി കുടിവെളളം എത്തിക്കാൻ പദ്ധതി. ബ്ലോക്ക് പഞ്ചായത്തിനെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയർത്തി. 
ആധുനിക സൗകര്യങ്ങളോടുകൂടി വെർച്വൽ ക്ലാസ് റൂം സ്ഥാപിച്ചു. വൃദ്ധർ, അംഗപരിമിതർ കുട്ടികൾ എന്നിവർക്കായി പ്രത്യേക പദ്ധതി, പട്ടികവർഗ കുടുംബത്തിന് വീട്, ഗ്രാമീണ റോഡുകളുടെ നവീകരണം, കാർഷിക മേഖലയിൽ യന്ത്രവൽക്കരണം എന്നിവ നടപ്പാക്കി. യുവജന ക്ലബുകൾക്ക് പരിശീലനം, സ്‌കൂളുകളിൽ ശലഭോദ്യാനം, മാന്നാർ സിഎച്ച്എസിയിൽ വനിതാസൗഹൃദ വിശ്രമമുറി, പട്ടികജാതി വിദ്യാർഥി-വിദ്യാർഥിനികൾക്ക് പഠനമുറി, വിദേശ തൊഴിൽ സഹായം, ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്‌സിഡി, സെക്കൻഡറി പാലിയേറ്റീവ്, ഗുഡ് ഇംഗ്ലീഷ് എന്നിവ ഏറ്റെടുത്ത മാതൃകാ പദ്ധതികളാണെന്ന്‌ പ്രസിഡന്റ് കെ രഘുപ്രസാദ് 
പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top