20 April Saturday

ഏപ്രിൽ, മെയ്‌ ചുട്ടുപഴുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
ആലപ്പുഴ
കേരളത്തിൽ ഏപ്രിൽ, മെയ്‌ മാസത്തിൽ ചൂട് വർധിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ നാലുവരെ കോഴിക്കോട് ജില്ലയിൽ ശരാശരിയെക്കാൾ മൂന്നുമുതൽ നാലു ഡിഗ്രിവരെയും ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ രണ്ടുമുതൽ മൂന്ന്‌ ഡിഗ്രിവരെയും ചൂട് കൂടും.
 കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ സീസണൽ പ്രവചന ബുള്ളറ്റിൻ പ്രകാരം ഏപ്രിലെയും മെയിലെയും മാസങ്ങളിലെ ഉയർന്ന താപനിലയിലും കുറഞ്ഞ താപനിലയിലും 0.5-1 ഡിഗ്രി സെൽഷ്യസ്‌ കൂടും. 
ഉയർന്ന താപനിലയിൽ ഉപദ്വീപീയ ഇന്ത്യയിലെ പടിഞ്ഞാറൻ ഭാഗത്തും വടക്ക് പടിഞ്ഞാറ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിലും ചൂട് കൂടും. മധ്യ ഇന്ത്യയിലും കുറഞ്ഞ താപനിലയിൽ വർധനവുണ്ടാകും. ഉഷ്‌ണ തരംഗ സാധ്യതാ മേഖലയിൽ ഇത്‌ സാധാരണയിൽ കൂടുതൽ അനുഭവപ്പെട്ടേക്കാം.
ആലപ്പുഴയിലും ചൂട്‌ കൂടും
ആലപ്പുഴ
ജില്ലയിൽ ഏപ്രിൽ നാലുവരെ ശരാശരിയേക്കാൾ രണ്ടുമുതൽ മൂന്നു ഡിഗ്രി സെൽഷ്യസ്‌ വരെ ചൂട്‌ കൂടും. കോട്ടയം, തൃശൂർ  ജില്ലകളിലും ഇതേയളവിൽ ചൂടു കൂടുമെന്ന്‌ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴയിൽ തിങ്കളാഴ്‌ച ശരാശരിയേക്കാൾ  മൂന്നു ഡിഗ്രി ചൂട്‌ കൂടിയതായി രേഖപ്പെടുത്തി. കോഴിക്കോട്‌ ജില്ലയിൽ ഏപ്രിൽ നാലുവരെ ശരാശരിയേക്കാൾ മൂന്നുമുതൽ നാലു ഡിഗ്രിവരെ ചൂടു കൂടുമെന്നും മുന്നറിയിപ്പുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top