20 April Saturday

പാലങ്ങൾ ആകർഷകമാക്കും: 
മന്ത്രി മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

താമരക്കുളം ചത്തിയറ പാലം നിർമാണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
ടൂറിസത്തിന്റെ ഭാഗമാക്കി പാലങ്ങളെ ആകർഷകമാക്കുന്നത് പൊതുമരാമത്തുവകുപ്പ് പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാവേലിക്കര താമരക്കുളം ചത്തിയറ പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശരാജ്യങ്ങളിൽ പാലങ്ങളും ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളാണ്. സംസ്ഥാനത്ത് ചെറുതും വലുതുമായ 144 പാലങ്ങളുടെ നിർമാണം നടക്കുന്നതായി മന്ത്രി പറഞ്ഞു.
രണ്ടുവരി വാഹനഗതാഗത്തിനായി 7.50 മീറ്റർ വീതിയുള്ള കാര്യേജ് വേയും 1.50 മീറ്റർ വീതിയിൽ വശങ്ങളിൽ നടപ്പാതയുമുൾപ്പെടെ 11 മീറ്ററാണ് വീതി. ഒരു സ്‌പാൻ മാത്രമുള്ള പാലത്തിന്റെ ആകെ നീളം 21.60 മീറ്ററാണ്. പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി 120 മീറ്റർ നീളത്തിൽ റോഡിന്റെ നിർമാണവും ഉൾപ്പെടുത്തി. 
എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, പഞ്ചായത്ത് പ്രസിഡന്റ് ജി വേണു, പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിങ്‌ എൻജിനിയർ ദീപ്തി ഭാനു, സ്വാഗതസംഘം കൺവീനർ പി രാജൻ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഷൈജ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി സുഭാഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി ബി ഹരികുമാർ, ആർ ദീപ, ദീപ ജ്യോതിഷ്, പഞ്ചായത്ത് സെക്രട്ടറി എ ജി അനിൽകുമാർ, ആത്തുക്കാ ബീവി, എസ് ശ്രീജ, ബി പ്രസന്നൻ, ബഷീർ, പ്രഭകുമാർ മുകളയ്യത്ത്, ബൈജു കലാശാല, നിസാർ അബ്ബാസ്, സിനോജ് താമരക്കുളം, വി എം മുസ്‌തഫാ റാവുത്തർ, ഷാജി അറഫ, എസ് ജമാൽ, ഡി സതി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top