19 April Friday

ജനകീയ കൂട്ടായ്‍മയില്‍ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

കറ്റാനം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ

കേന്ദ്ര അവഗണനയ്‍ക്കും വര്‍ഗീയതയ്‍ക്കുമെതിരെയുള്ള സിപിഐ എം പ്രക്ഷോഭസമരത്തിന്റെ ഭാഗമായി ചൊവ്വാഴ്‍ചയും ജില്ലയുടെ വിവിധ മേഖലകളില്‍ ജനകീയ പ്രതിഷേധ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു 
   സിപിഐ എം നൂറനാട് വടക്ക് ലോക്കൽ കമ്മിറ്റി  ഇടപ്പോണിൽ നടത്തിയ ധർണ ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൻ ശിവദാസൻ ഉദ്ഘാടനംചെയ്‌തു. ജി പുരുഷോത്തമൻ അധ്യക്ഷനായി. ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, നൂറനാട് വടക്ക് ലോക്കൽ സെക്രട്ടറി ഒ മനോജ്, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ്, പികെഎസ് ജില്ലാ ജോയിന്റ് സെകട്ടറി സി വിജയൻ, ടി പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
കറ്റാനം ലോക്കൽ കമ്മിറ്റി കറ്റാനം റിനോ ഓഡിറ്റോറിയത്തിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറിയറ്റംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. ആർ ഗംഗാധരൻ അധ്യക്ഷനായി. കോശി അലക്‌സ്‌, എ എം ഹാഷിർ, സിബി വർഗീസ്, നികേഷ് തമ്പി, കെ ദീപ എന്നിവർ സംസാരിച്ചു. തഴക്കര ലോക്കൽ കമ്മിറ്റി തഴക്കര സംസ്‌കൃതം യുപി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. കെ രഘുപ്രസാദ് അധ്യക്ഷനായി. എൻ ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. എസ് ശ്രീകുമാർ, സി ഡി വേണുഗോപാൽ എന്നിവർ സംസാരിച്ചു. 
സിപിഐ എം കാർത്തികപ്പള്ളി ലോക്കൽ കമ്മറ്റിയുടെ ധർണ പുളിക്കീഴ് ജങ്‌ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗം പി കെ ഗോപിനാഥൻ അധ്യക്ഷനായി. കാർത്തികപ്പള്ളി ലോക്കൽ സെക്രട്ടറി കെ എൻ തമ്പി സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എൻ സജീവൻ, ഏരിയ സെക്രട്ടറി വി കെ സഹദേവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി എസ് താഹ, ടി ആർ വത്സല, കാർത്തികപ്പള്ളി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ആർ അമ്പിളി എന്നിവർ സംസാരിച്ചു.
   സിപിഐ എം പത്തിയൂർ ലോക്കൽ കമ്മിറ്റി നടത്തിയ ധർണ ആൽത്തറ ജങ്‌ഷനിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി രാജമ്മ ഉദ്ഘാടനംചെയ്‌തു. കെ കെ ജോണി അധ്യക്ഷനായി. വി പ്രഭാകരൻ, എസ് ഗോപിനാഥൻപിള്ള, സി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.  
   പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ ധർണ ജില്ലാ കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്‌തു. ടി യേശുദാസ് അധ്യക്ഷനായി. ബി അബിൻഷാ, എസ് പവനനാഥൻ, പി കെ വിദ്യാധരൻ എന്നിവർ സംസാരിച്ചു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top