24 April Wednesday

ഗോഡ്സേയുടെ പേര് പറയാൻ മാധ്യമങ്ങൾക്ക് ധൈര്യമില്ല: സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

മാവേലിക്കര ടൗൺ വടക്ക് നടത്തിയ സിപിഐ എം ധർണ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാരനായ നാഥുറാം ഗോഡ്സേ ആണെന്ന്‌ പറയാൻ ചില മാധ്യമങ്ങൾക്ക് ധൈര്യമില്ലെന്ന് സാംസ്‌കാരികവമന്ത്രി സജി ചെറിയാൻ. സിപിഐ എം മാവേലിക്കര ടൗൺ വടക്ക് ലോക്കൽ കമ്മിറ്റി, മണ്ഡപത്തിൻകടവിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. അതൊരു രാഷ്‌ട്രീയ കൊലപാതകമെന്ന്‌ പറയാൻ ചിലർക്ക് മടിയാണ്. അവർ കോർപറേറ്റുകളെയും സമ്പന്നവിഭാഗങ്ങളെയും ജനവിരുദ്ധ കേന്ദ്രസർക്കാരിനെയും സംരക്ഷിക്കാൻ വാർത്തകൾ ചമയ്‌ക്കുകയാണ്. കേരള സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ മറച്ചുപിടിച്ച് വ്യാജപ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. അഡ്വ. പി വി സന്തോഷ്‌കുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ മധുസൂദനൻ, മുരളി തഴക്കര, ലീല അഭിലാഷ്, ജി അജയകുമാർ, ഡി തുളസീദാസ്, എ എ അക്ഷയ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top