26 April Friday

മത്സ്യ തൊഴിലാളികൾക്ക് നഗരസഭയുടെ ഭക്ഷ്യക്കിറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

തിരുവനന്തപുരം

കോവിഡ് കാലത്ത് മത്സ്യബന്ധനം നടത്താനാകാതെ ദുരിതത്തിലായ  മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് നൽകുമെന്ന്‌ മേയർ കെ ശ്രീകുമാർ അറിയിച്ചു. ഓൺലൈനായി ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ്‌ തീരുമാനം. 1000 രൂപ വില വരുന്ന  നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യകിറ്റാണ് ലഭ്യമാക്കുക. കൺസ്യൂമർ ഫെഡിനാണ് വിതരണ ചുമതല. കോവിഡ്–- -19 ന്റെ സാഹചര്യത്തിൽ സഹായം നേരിട്ട് എത്തിക്കാൻ കഴിയാത്തതിനാൽ ഓൺലൈനായി നൽകാനുള്ള സംവിധാനമാണ് നഗരസഭ ഏർപ്പെടുത്തുന്നത്. help.covid19tvm.com എന്ന പോർട്ടൽ വഴിയാണ്‌ സഹായം നൽകേണ്ടത്.  സംഭാവന ചെയ്യുന്ന മുഴുവൻ ആളുകളുടെയും വിവരം പോർട്ടലിൽ പരസ്യപ്പെടുത്തും. 38 കൗൺസിലർമാർ നേരിട്ട്‌ ഹാജരായി.  ബാക്കിയുള്ള അംഗങ്ങൾ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു. ഏഴ് കൗൺസിലർമാർ കോവിഡ് പ്രഥമചികിത്സാകേന്ദ്രത്തിൽ നിന്നാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്‌‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top