19 April Friday

കലക്ടറേറ്റ്‌ ഇനി ഐഎസ്‌ഒ 
നിലവാരത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കോട്ടയം കലക്ടറേറ്റിന് ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കേഷന്റെ പ്രഖ്യാപനം മന്ത്രി കെ രാജൻ നിർവഹിക്കുന്നു. മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കലക്ടർ ഡോ. പി കെ ജയശ്രീ, അഡ്വ. വി ബി ബിനു എന്നിവർ സമീപം

 

കോട്ടയം
പൊതുജനങ്ങൾക്ക് മികച്ച സേവനവും സൗകര്യങ്ങളും ഒരുക്കി സേവനപ്രദാന ഗുണമേന്മയുടെ രാജ്യാന്തര നിലവാരസൂചകമായ ഐഎസ്ഒ 9001: 2015 സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ കലക്ടറേറ്റായി കോട്ടയം. ചൊവ്വാഴ്‌ച നടന്ന ചടങ്ങിൽ റവന്യു മന്ത്രി അഡ്വ. കെ രാജൻ ഐഎസ്ഒ  സർട്ടിഫിക്കേഷൻ പ്രഖ്യാപനം നിർവഹിച്ചു.  നവീകരിച്ച ഓഫീസും റവന്യൂ മന്ത്രി നാടിനു സമർപ്പിച്ചു. കലക്ടറേറ്റിലെ ഓഫീസുകൾ എവിടെയൊക്കെയെന്ന് മൊബൈൽ ഫോണിലൂടെ വേഗത്തിൽ അറിയാൻ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ തയ്യാറാക്കിയ ‘ഓഫീസ് ഫൈൻഡർ’ ആപ്ലിക്കേഷൻ സഹകരണ മന്ത്രി വി എൻ വാസവൻ പ്രകാശിപ്പിച്ചു. ഐഎസ്ഒ സർട്ടിഫിക്കേഷൻ ലോഗോ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രകാശിപ്പിച്ചു. 
 നവീകരിച്ച ഓഫീസുകളും റെക്കോഡ് റൂമും മന്ത്രിമാർ സന്ദർശിച്ചു. പൊതുജനങ്ങൾക്കായി ഫ്രണ്ട് ഓഫീസ് സംവിധാനം, ഇരിപ്പിടം, കുടിവെള്ളം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. സമയ ബന്ധിതമായി അപേക്ഷകളും പരാതികളും തീർപ്പാക്കൽ, ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കൽ, രേഖകളുടെ  ഡിജിറ്റൽ പരിപാലനം, ജീവനക്കാരുടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനം തുടങ്ങി പൊതുജനങ്ങൾക്ക് നൽകുന്ന സേവന മികവ് പരിശോധിച്ചാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മാ സർട്ടിഫിക്കേഷൻ ലഭിച്ചത്.കലക്ടർ ഡോ. പി കെ  ജയശ്രീ, എഡിഎം റെജി പി ജോസഫ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൾ പൊടിപാറ, പാലാ ആർഡിഒ പി ജി  രാജേന്ദ്രബാബു, ഫിനാൻസ് ഓഫീസർ എസ് ആർ അനിൽകുമാർ, ഡെപ്യൂട്ടി കലക്ടർമാരായ കെ എ  മുഹമ്മദ് ഷാഫി, സോളി ആന്റണി, ജിയോ ടി  മനോജ്, ഫ്രാൻസിസ് ബി. സാവിയോ, അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ റോയി ജോസഫ്, അഡ്വ. വി ബി ബിനു എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top