20 April Saturday

ആടിയും പാടിയും 
കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

ചെമ്പിലോട് മെട്ട അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം

കണ്ണൂർ
സെൽഫിയെടുത്തും ആടിയും പാടിയും അങ്കണവാടിയിലെ ആദ്യ ദിനം ആഘോഷമാക്കി കുരുന്നുകൾ. പായസവും മിഠായിയും സമ്മാനങ്ങളും നൽകി അങ്കണവാടി പ്രവർത്തകരും  പ്രവേശനോത്സവം ഗംഭീരമാക്കി. ഈ വർഷത്തെ പ്രവേശനോത്സവം ചിരിക്കിലുക്കം  പേരിലാണ് സംസ്ഥാനമൊട്ടാകെ വർണാഭമായി ആഘോഷിച്ചത്.  
ജൂൺ അഞ്ചുവരെ നീളുന്ന  പ്രവേശനോത്സവത്തിൽ  അങ്കണക്കൂട്ടം, ഗൃഹാങ്കണ സംഗമം, പ്രകൃതി നടത്തം, ആടാം പാടാം, ചമയം, ഡ്രൈ ഡേ തുടങ്ങി വിവിധ പരിപാടികളാണ് നടക്കുന്നത്. പുതുതായി വന്ന കുട്ടികൾക്കെല്ലാം കളർ പെൻസിലും പുസ്തകമടങ്ങിയ വെൽക്കം കിറ്റും മധുരവും സമ്മാനങ്ങളും നൽകിയാണ് സ്വീകരിച്ചത്.   ഓരോ അങ്കണവാടികളിലും സെൽഫി കോർണർ സെറ്റ് ചെയ്ത് രക്ഷിതാക്കൾക്കൊപ്പവും കുട്ടികൾ തനിച്ചും സെൽഫിയെടുത്തു.    പ്രവേശനോത്സവത്തിന്റെ സുന്ദര കാഴ്ചകൾ പകർത്താൻ ചിലയിടങ്ങളിൽ  ഫോട്ടോഗ്രഫി മത്സരവും  സംഘടിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top