24 April Wednesday
വനപാലകർ പിടികൂടി

കലക്ടറേറ്റിൽ ‘വെരുകിന്റെ കളി’

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

കലക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ കയറിയ വെരുക്

 
കൽപ്പറ്റ 
കലക്ടറേറ്റിൽ കയറിയ വെരുകിനെ വനപാലകർ പിടികൂടി. വ്യാഴം പകൽ പതിനൊന്നോടെയാണ് കലക്ടറേറ്റിലെ  കോൺഫറൻസ് ഹാളിന് മുമ്പിൽ  വെരുക്‌ എത്തിയത്‌.  വന്നവഴി മടങ്ങുമെന്ന്‌ കരുതി.  
 എന്നാൽ മാർബിൾ തറയിലൂടെ യാത്ര ബുദ്ധിമുട്ടായി. പിന്നെ യഥാർഥത്തിൽ  ‘വെരുകിന്റെ കളി’യായി.  വെപ്രാളമായി.  ഒടുവിൽ ജീവനക്കാർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനം വകുപ്പ് ആർആർടി സംഘമെത്തി വെരുകിനെ പിടികൂടി ചാക്കിലാക്കി സുരക്ഷിത ഇടത്തേക്ക് കൊണ്ടുപോയി. അരമണിക്കൂറോളം കലക്ടറേറ്റിൽ വെരുകിന്റെ കളിയായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top