02 May Thursday

അപകടം വരുത്തിയിട്ടും നിർത്താതെ പോയ വാഹന ഡ്രൈവർമാർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
ബത്തേരി
അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വാഹനങ്ങളെ കണ്ടെത്തി ഡ്രൈവർമാരെ ബത്തേരി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ ദിവസങ്ങളിൽ ബത്തേരിയിൽ നടന്ന രണ്ട്‌ അപകടങ്ങളിലാണ്‌ രണ്ട്‌ പേരെ ബത്തേരി പൊലീസ്‌ മികവാർന്ന അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്‌റ്റ്‌ ചെയ്‌തത്‌. ടൗണിൽ പഴയ സന്തോഷ്‌ ടാക്കീസ്‌ പരിസരത്ത്‌ നാല്‌ വിദ്യാർഥികളെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവർ അമ്പലവയൽ കരിമ്പോളിൽ വീട്ടിൽ അമൽജിത്ത്‌, കോട്ടക്കുന്നിൽ കാർ ഓട്ടോയിലിടിച്ച്‌ വടക്കനാട്‌ സ്വദേശിക്ക്‌ ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർ കുപ്പാടി പിഎസ്‌എം വീട്ടിൽ സന്തോഷ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.   രണ്ട്‌ അപകടങ്ങളും രാത്രിയിലായിരുന്നു. ക്രൈം സ്‌ക്വാഡിലെ സീനിയർ പൊലീസ്‌ ഓഫീസർമാരായ രജീഷും അജിത്തുമാണ്‌ പ്രതികളെ കണ്ടെത്തി അറസ്‌റ്റ്‌ ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top