30 July Wednesday

ട്രോമ കെയർ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
മാനന്തവാടി
മോട്ടോർ വാഹന വകുപ്പിന്റെയും ജില്ലാ റോഡ് സേഫ്റ്റി വളന്റിയേഴ്സിന്റെയും നേതൃത്വത്തിൽ മാനന്തവാടി കണിയാരം ടിടിഐയിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഫസ്റ്റ് എയ്ഡ്,  ബിഎൽഎസ്‌,  ട്രോമ കെയർ പരിശീലന പരിപാടി സംഘടിപ്പിച്ചു. കണിയാരത്ത്‌ നടത്തിയ പരിശീലന പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എൻഫോഴ്സ്‌മെന്റ്)‌  സുധീൻ ഗോപി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി എ സുമേഷ്‌ അധ്യക്ഷനായി.  പ്രിൻസിപ്പൽ അന്നാമ എം ആന്റണി, പി കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top