25 April Thursday

ഗാന്ധിസ്‌മൃതി കരുത്താക്കി യുവത

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ടൗൺ സ‍്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി ജില്ലാ പ്രസിഡന്റ് 
ജെയിംസ് ശാമുവേൽ ഉദ്ഘാടനംചെയ്യുന്നു

 
ആലപ്പുഴ 
‘രാഷ്‌ട്രപിതാവിനെ കൊന്നവർ, രാഷ്‌ട്രത്തെ കൊല്ലുകയാണ്‌, പ്രതിരോധം ഉയർത്തുക’ മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ യുവജനങ്ങൾ മഹാത്‌മാഗാന്ധി സ്‌മൃതി നടത്തി. പ്രകടനത്തിലും യോഗത്തിലും നൂറകണക്കിന്‌ യുവജനങ്ങൾ പങ്കെടുത്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മഹാത്മഗാന്ധി രക്തസാക്ഷിദിനം ആചരിച്ചത്‌.   
ആലപ്പുഴയിൽ ജില്ലാ പ്രസിഡന്റ്‌ ജെയിംസ്‌ ശാമുവേൽ ഉദ്‌ഘാടനംചെയ്‌തു. ഹരിപ്പാട്‌ യൂണവേഴ്‌സിറ്റി സിൻഡിക്കറ്റംഗം കെ എച്ച്‌ ബാബുജാനും മാരാരിക്കുളത്ത്‌ പി പിചിത്തരഞ്‌ജൻ എംഎൽഎയും മാവേലിക്കരയിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കറും ചാരുംമൂട്‌ എം എസ്‌ അരുൺകുമാർ എംഎൽഎയും ഉദ്‌ഘാടനംചെയ്‌തു.   
കായംകുളത്ത്‌ ആർ രാജേഷും കഞ്ഞിക്കുഴിയിൽ കയർബോർഡ്‌ ചെയർമാൻ ടി കെ ദേവകുമാറും ചേർത്തലയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും മാന്നാറിൽ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ രമ്യ രമണനും ചെങ്ങന്നൂരിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്‌ സുരേഷ്‌കുമാറും ഉദ്‌ഘാടനംചെയ്‌തു. അരൂരിൽ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം എ എ അക്ഷയും തകഴയിൽ ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ അശ്വിനും അമ്പലപ്പുഴയിൽ ബി അബിൻഷായും കുട്ടനാട്ടിൽ എം വി പ്രിയയും കാർത്തികപ്പള്ളിയിൽ ടി എസ്‌ താഹയും ഉദ്‌ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top