18 April Thursday
മൃഗശാലയിലെ ക്ഷയരോഗബാധ

ഡാർട്ട്‌ ഗൺ ഉപയോഗിച്ച്‌ വാക്സിൻ നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
തിരുവനന്തപുരം
ക്ഷയരോഗ സാധ്യത നിലനിൽക്കുന്നതിനാൽ മൃഗങ്ങൾക്ക്‌ ബൂസ്റ്റർ വാക്സിൻ ഡോസ്‌ നൽകുന്ന നടപടികൾ വേഗത്തിലാക്കി മൃഗശാലാ അധികൃതർ. മൃഗങ്ങളെ കൂട്ടത്തോടെ പിടികൂടി കുത്തിവയ്ക്കുന്നത്‌ സാധ്യമല്ലാത്തതിനാൽ ഡാർട്ട്‌ ഗൺ ഉപയോഗിച്ച്‌ വാക്സിൻ നൽകുന്നതിലെ സാധ്യതയും പരിശോധിക്കുന്നുണ്ട്‌. അടുത്ത ദിവസങ്ങളിൽ ഇത്തരത്തിൽ മൃഗങ്ങൾക്ക്‌ വാക്‌സിൻ നൽകുകയാണ്‌ ലക്ഷ്യം. 
 
മാൻവർഗത്തിൽപ്പെട്ട കൃഷ്‌ണമൃഗങ്ങളും പുള്ളിമാനുമാണ്‌ ക്ഷയരോഗം ബാധിച്ച്‌ മൃഗശാലയിൽ ചത്തത്‌. പ്രതിരോധത്തിന്റെ ഭാഗമായി സന്ദർശകർക്കും ജീവനക്കാർക്കും മാസ്‌ക്‌ നിർബന്ധമാക്കി. ജീവനക്കാർക്കിടയിൽ നടത്തിയ ക്ഷയപരിശോധനകളെല്ലാം നെഗറ്റീവായത്‌ ആശ്വാസമാണ്‌. ഇനിയും ചിലർ പരിശോധിക്കാനുണ്ട്‌. വരുംദിവസങ്ങളിൽ അതും പൂർത്തിയാകും.
 
ഒഴിഞ്ഞുകിടക്കുന്ന കൂടുകളിൽ മൃഗങ്ങളെ എത്തിക്കാൻ മറ്റ്‌ മൃഗശാലകളുമായി കൈമാറ്റത്തിന്‌ പദ്ധതിയുള്ളതിനാൽ രോഗസാധ്യത പൂർണമായും ഒഴിവാക്കുകയാണ്‌ ലക്ഷ്യം. ഒരു വെറ്ററിനറി ഡോക്ടറുടെകൂടി സേവനം വേണമെന്ന ആവശ്യവും ശക്തമാണ്‌. മൃഗശാലയുടെ പ്രവർത്തനത്തിന്‌ മാർഗനിർദേശം രൂപീകരിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഉപദേശകസമിതി വെള്ളിയാഴ്ച സന്ദർശിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top