25 April Thursday

ജില്ലാ പഞ്ചായത്ത് സംഘം സന്ദർശിച്ചു വനാതിർത്തിയിൽ 11 കിലോമീറ്റർ സൗരോർജ തൂക്കുവേലി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കാട്ടാന ശല്യം തടയുന്നതിന് മണിക്കടവ് ശാന്തിനഗറിൽ നിർമിച്ച സോളാർ സൗരോർജ തൂക്കുവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു

കണ്ണൂർ
ജില്ലയിലെ വനാതിർത്തികളിൽ വന്യമൃഗശല്യം തടയാൻ ജില്ലാ പഞ്ചായത്ത്‌  വനം വകുപ്പുമായി ചേർന്ന് ബ്ലോക്ക്‌–- ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നിർമ്മിക്കുന്ന സൗരോർജ തൂക്കുവേലിയുടെ ആദ്യഘട്ടമായി പയ്യാവൂർ  പഞ്ചായത്തിൽ 11 കിലോമീറ്റർ പൂർത്തിയായി. ഉദയഗിരി, ഉളിക്കൽ, എരുവേശി പഞ്ചായത്തുകളിലും  തൂക്കുവേലി സ്ഥാപിക്കുന്നതോടെ 41 കിലോമീറ്ററിൽ സൗരോർജ തൂക്കുവേലിയുടെ സംരക്ഷണം ലഭിക്കും. 
പയ്യാവൂർ മണിക്കടവ് ശാന്തിനഗറിലെ സൗരോർജ തൂക്കുവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, വൈസ് പ്രസിഡന്റ്‌ . ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്‌നകുമാരി, അംഗം എൻ പി ശ്രീധരൻ,  പഞ്ചായത്ത് പ്രസിഡന്റുമാരായ ടെസ്സി ഇമ്മാനുവൽ (എരുവേശി), സാജു സേവ്യർ (പയ്യാവൂർ), കെ എസ് ചന്ദ്രശേഖരൻ (ഉദയഗിരി), പി സി ഷാജി (ഉളിക്കൽ), കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക് എന്നിവർ സന്ദർശിച്ചു. 
പയ്യാവൂരിൽ  ജില്ലാ പഞ്ചായത്ത് വിഹിതം 45 ലക്ഷവും  പഞ്ചായത്ത് വിഹിതം 30 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് വിഹിതം അഞ്ച് ലക്ഷവുമാണ്.
മറ്റ്‌ പഞ്ചായത്തുകളിലെ വിഹിതം കിലോമീറ്റർ, ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ ക്രമത്തിൽ. ഉദയഗിരി  11 കിലോ മീറ്റർ:   50 ലക്ഷം, 5 ലക്ഷം, 15 ലക്ഷം.  ഉളിക്കൽ 14.5 കിലോ മീറ്റർ:  35 ലക്ഷം, 5 ലക്ഷം, 5 ലക്ഷം.  എരുവേശി  4.5 കിലോ മീറ്റർ:  35 ലക്ഷം, 8.25 ലക്ഷം, 5000 രൂപ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top