23 April Tuesday

ഗാന്ധിജിയെ കൊന്നതാണ്‌ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ യുവാക്കളുടെ ഗാന്ധി സ്‌മൃതിസംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

 കാസർകോട്‌

രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്, പ്രതിരോധമുയർത്തുക എന്ന മുദ്രാവാക്യമുന്നയിച്ച്‌ ഡിവൈഎഫ്‌ഐ ആഭിമുഖ്യത്തിൽ ബ്ലോക്കുകേന്ദ്രങ്ങളിൽ ഗാന്ധിസ്‌മൃതി സംഘടിപ്പിച്ചു. നൂറുകണക്കിന്‌ യുവാക്കൾ അണിനിരന്നു.  
ഡിവൈഎഫ്ഐ  നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നരിമാളം കേന്ദ്രീകരിച്ച്‌  ചോയ്യങ്കോട്ടേക്ക് പ്രകടനം നടത്തി. മുൻ സംസ്ഥാന ട്രഷറർ വി വി രമേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എം വി ദീപേഷ് അധ്യക്ഷനായി. കെ സനുമോഹൻ, അമൃത സുരേഷ്, പി അഖിലേഷ്, സിനീഷ് കുമാർ, വി മുകേഷ് എന്നിവർ സംസാരിച്ചു . എം വി രതീഷ് സ്വാഗതം പറഞ്ഞു.
ചെറുവത്തൂരിൽ  മുൻ സംസ്ഥാന ജോ.സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീജിത്  രവീന്ദ്രൻ അധ്യക്ഷനായി. ബാലസംഘം ജില്ലാ സെക്രട്ടറി പ്രവിഷ പ്രമോദ്, വി പി അഭിജിത്ത്, ടി പി റിജിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. കെ സജേഷ് സ്വാഗതം പറഞ്ഞു.
അമ്പലത്തറയിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.  വിപിൻ ബല്ലത്ത് അധ്യക്ഷനായി. അനീഷ് കുറുമ്പാലം, വി പി അമ്പിളി, യതീഷ് വാരിക്കാട്ട് എന്നിവർ സംസാരിച്ചു. വി ​ഗിനീഷ് സ്വാ​ഗതം പറഞ്ഞു.  മൂന്നാംമൈലിൽ നിന്ന് പ്രകടനം ആരംഭിച്ചു.തൃക്കരിപ്പൂർ നടക്കാവിൽ ജില്ലാപ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. സി വി ശരത്ത് അധ്യക്ഷനായി. സുജിത്  കൊടക്കാട് സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു. നാട്ടക്കല്ലിൽ ജോസ് പതാൽ ഉദ്ഘാടനം ചെയ്തു. എം എൻ പ്രസാദ്  അധ്യക്ഷനായി. സി വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.  കോളിച്ചാലിൽ സിജി മാത്യു ഉദ്ഘാടനം ചെയ്തു. വിഷ്ണു അധ്യക്ഷനായി. സി ആർ അനൂപ് സ്വാഗതം പറഞ്ഞു. ഉദുമ പാലക്കുന്നിൽ പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. ബി വൈശാഖ് അധ്യക്ഷനായി. കെ മഹേഷ്‌ സംസാരിച്ചു. സി മണികണ്ഠൻ സ്വാഗതം പറഞ്ഞു.
കുറ്റിക്കോൽ പള്ളത്തിങ്കാൽ ജില്ലാ ട്രഷറർ കെ സബീഷ് ഉദ്ഘാടനം ചെയ്തു. അപ്പൂസ് കുണ്ടംകുഴി അധ്യക്ഷനായി. സുധീഷ് സ്വാഗതം പറഞ്ഞു. അഡൂരിൽ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു.  രജീഷ് കാടകം അധ്യക്ഷനായി. നവീൻ സ്വാഗതം പറഞ്ഞു. പൈക്ക ബാലഡുക്കയിൽ മുൻജില്ലാ പ്രസിഡന്റ്  മധു മുതിയക്കാൽ ഉദ്ഘാടനം ചെയ്തു.  സുനിൽ കടപ്പുറം അധ്യക്ഷനായി. എ വി ശിവപ്രസാദ് സംസാരിച്ചു. സുഭാഷ് പാടി സ്വാഗതം പറഞ്ഞു.
സീതാം ഗോളിയിൽ കെ ആർ അനിഷേധ്യ ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജ് അധ്യക്ഷനായി. സജിത റായ് സംസാരിച്ചു. നാസറുദ്ധീൻ സ്വാഗതം പറഞ്ഞു. മജീർപ്പള്ളയിൽ കെ ആർ ജയാനന്ദ ഉദ്ഘാടനം ചെയ്തു. വിനയ്കുമാർ അധ്യക്ഷനായി. സാദിഖ് സംസാരിച്ചു. ഹാരിസ് സ്വാഗതം പറഞ്ഞു.
 
ക്യാമ്പസിലും ഗാന്ധി സ്‌മരണ
കാസർകോട്‌
‘ഗാന്ധിയെ കൊന്നതാണ്; സംഘപരിവാർ വെടിവച്ച് കൊന്നതാണ്' എന്ന മുദ്രാവാക്യമുയർത്തി ക്യാമ്പസുകളിൽ എസ്‌എഫ്ഐ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ചു. പെരിയ പോളിയിൽ ജില്ലാ സെക്രട്ടറി ബിപിൻരാജ്‌ പായം ഉദ്ഘാടനം ചെയ്തു.  വിഷ്‌ണുചേരിപ്പാടി കുറ്റിക്കോൽ ഐടിഐയിലും  പ്രവീൺ പാടി കാസർകോട്‌ ഐടിഐയിലും പരിപാടി ഉദ്ഘാടനം ചെയ്തു.
 കെ പ്രണവ് ഉദുമ ഗവ. കോളേജിലും  എ അശ്വതി പടന്നക്കാട്‌ നെഹ്‌റു കോളേജിലും  ഋഷിതാ പവിത്രൻ കാഞ്ഞങ്ങാട്‌ എസ്‌എൻ പോളിയിലും കെ അനുരാഗ് പിലിക്കോട് ഐടിഐയിലും  വിദ്യാർഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top