28 March Thursday
വെള്ളായണി കാർഷിക കോളേജ്‌

രജിസ്‌ട്രാറുടെ പ്രതികാരനടപടിയിൽ പ്രതിഷേധദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

സംയുക്ത സമരസമിതി നേതൃത്വത്തിൽ വെള്ളായണി കാർഷിക കോളേജിൽ 
നടന്ന പ്രതിഷേധ ദിനം പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 
നേമം 
സംയുക്ത സമരസമിതി നടത്തുന്ന സമരത്തിൽ പങ്കെടുത്ത 137 ജീവനക്കാർക്ക്‌ കാരണം കാണിക്കൽ നോട്ടീസ് നൽകിയ രജിസ്ട്രാറുടെ നടപടിക്കെതിരെ വെള്ളായണി കാർഷിക കോളേജിൽ പ്രതിഷേധദിനമാചരിച്ചു. 
   സർവകലാശാലയിലെ ജനാധിപത്യ സമിതികൾ രൂപീകരിക്കുക, രാഷ്ട്രീയ പക തീർക്കാനായി അധ്യാപകരെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കുക, എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി വി ഡെന്നിയെ തരംതാഴ്‌ത്തിയ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ സംയുക്ത സമര സമിതി 50 ദിവസമായി സമരത്തിലാണ്‌. സമരം ഒത്തുതീർക്കുന്നതിന് പകരമാണ്‌ രജിസ്ട്രാർ പ്രതികാര നടപടിയുമായി രംഗത്തെത്തിയത്‌. 

സിപിഐ എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ പ്രതിഷേധദിനം ഉദ്ഘാടനം ചെയ്തു. കെ ആർ അനിൽ അധ്യക്ഷനായി. ശ്രീരാഗ്, കെ എസ് സജീവ്, എസ് സുഭാഷ്, അദ്വൈത്, കെ ജി സംഗീത  എന്നിവർ സംസാരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top