26 April Friday

സിൽവർ ജൂബിലി സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
പാറശാല
സെന്റ് വിൻസന്റ് ഡി.പോൾ സൊസൈറ്റി പാറശാല നെടുവാൻവിള ഹോളി ട്രിനിറ്റി കോൺഫറൻസിന്റെ സിൽവർ ജൂബിലി സമ്മേളനം  പുനലൂർ രൂപത ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു. 
ഇടവക വികാരി ഫാ.ജോസഫ് ഷാജി അധ്യക്ഷനായി. മോൺ.വിൻസന്റ് കെ പീറ്റർ,   എ ടി ജോർജ്, സിൽവർ ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ എം വർഗീസ്, സെൻട്രൽ കൗൺസിൽ പ്രസിഡന്റ് റോബിൻ സെൽവരാജ്, കോൺഫറൻസ് സെക്രട്ടറി ടി സെലസ്റ്റിൻ രാജ്, സിസ്റ്റർ മേഴ്സി, ജെ ഐ സന്തോഷ്കുമാർ, ടി ആർ അജിത്കുമാർ, എസ് ലില്ലി, ടി പ്രേം, ജി അജീഷ്, എൻ പ്രവീൺ, ടി സി ഷീലാറാണി, എൽ സുനി എന്നിവർ സംസാരിച്ചു. 
സെൻട്രൽ കൗൺസിലിന്റെയും കോൺ‌ഫറൻസിന്റെയും മുൻ പ്രസിഡന്റുമാരായ പി സെബാസ്റ്റ്യൻ, എ ബാലരാജ്, നേശമണി, റോബിൻ സെൽവരാജ്, എം വർഗീസ് എന്നിവരെ ആദരിച്ചു. ആർ സത്യനേശൻ സ്മാരക എൻഡോവ്മെന്റ്, വിദ്യാജ്യോതി പദ്ധതി, സ്ഥിരനിക്ഷേപ പദ്ധതി എന്നിവയ്ക്ക് ബിഷപ് തുടക്കംകുറിച്ചു. 
സഹായ വിതരണ സമ്മേളനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ജു സ്മിത, നെയ്യാറ്റിൻകര രൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.അനിൽകുമാർ, സെൻട്രൽ കൗൺസിൽ സെക്രട്ടറി അഡ്വ.പി സി വിജയകുമാർ, വൈ കെ വിമലാംബിക, സി അലക്സ്, എസ് എ റോസ്മേരി എന്നിവർ സംസാരിച്ചു. ബിഷപ്പിന്റെ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top