19 April Friday

ഫാസിസ്റ്റ് അജൻഡയ്-ക്കെതിരെ 
തൊഴിലാളികളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് 
കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്

എൽഡിഎഫ് സർക്കാരിനെതിരെയുള്ള വർഗീയ -ഫാസിസ്റ്റ് അജൻഡക്കെതിരെ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ​ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പൊതുയോഗം നടന്ന അഞ്ചുവിളക്കിലേക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് യൂണിയനുകൾ പ്രകടനമായെത്തി. തുടർന്ന് നടന്ന പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം ഹംസ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ഉണ്ണിക്കൃഷ്ണൻ, എം പത്മിനി, വി സരള, ജില്ലാ ട്രഷറർ ടി കെ നൗഷാദ്, കെ ബാബു എംഎൽഎ, എം എസ് സ്കറിയ, സി കെ ചാമുണ്ണി, എൽ ഇന്ദിര, അംബിക എന്നിവർ സംസാരിച്ചു.
  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ബി രാജു സ്വാഗതവും ടി കെ അച്യുതൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top