എരുമപ്പെട്ടി
സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കുന്നംകുളം –-വടക്കാഞ്ചേരി സംസ്ഥാന പാതയിൽ എരുമപ്പെട്ടി പൊലീസ് സ്റ്റേഷന് സമീപം ചൊവ്വ പകൽ 11.40നാണ്  സംഭവം. അപകടത്തിൽ   സ്കൂട്ടർ യാത്രക്കാരനായ കുന്നത്തേരി തൈക്കാടൻ ബിബിൻ (36),  ബൈക്കിൽ സഞ്ചരിച്ചിരുന്ന തെക്കുംകര ചെക്കട്ടിൽപറമ്പിൽ  അജിത്ത് (24) എന്നിവർക്കാണ് പരിക്കേറ്റത്. 
പരിക്കേറ്റവരെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..