23 April Tuesday

നഗരസഭയെ മികച്ചതാക്കിയതിൽ ശുചീകരണത്തൊഴിലാളികളും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ തൊഴിലാളികളുമായി 
സൗഹൃദ സംഭാഷണത്തിൽ

തിരുവനന്തപുരം
രാജ്യത്തെ മികച്ച നഗരസഭയായി തിരുവനന്തപുരത്തെ മാറ്റിയതിൽ ഏറ്റവും വലിയ പങ്ക്‌ വഹിച്ചവരാണ്‌ ശുചീകരണത്തൊഴിലാളികളെന്ന്‌ തദ്ദേശഭരണ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ‘സ്വതന്ത്ര്യം തന്നെ അമൃതം പരിപാടി’യുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിലെ  ശുചീകരണ ജീവനക്കാരെ ആദരിക്കുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സാമൂഹ്യ അംഗീകാരം ശുചീകരണത്തൊഴിലാളികൾക്ക്‌ നൽകിയ സംസ്ഥാനമാണ്‌ കേരളം. തിരുവനന്തപുരം നഗരസഭയെ രാജ്യത്ത്‌ ഒന്നാമതെത്തിക്കാൻ കൂട്ടായ്‌മ പരിശ്രമത്തിലൂടെ  സാധിക്കണമെന്നും മന്ത്രി പറഞ്ഞു. 
ചാല, ചെന്തിട്ട, മണക്കാട് എന്നീ സർക്കിളുകളിലെ  ജീവനക്കാരെയാണ്‌ ആദ്യഘട്ടത്തിൽ മന്ത്രി പ്രശംസാപത്രം നൽകി ആദരിച്ചത്‌. മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷയായി. 
ഡെപ്യൂട്ടി മേയർ പി കെ രാജു, ചെയർപേഴ്സൺ ജമീലാ ശ്രീധരൻ, കൗൺസിലർ പത്മകുമാർ നഗരസഭാ സെക്രട്ടറി, ഹെൽത്ത് ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top