കിളിമാനൂർ
കേശവപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന് സിപിഐ എം കിളിമാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കിളിമാനൂർ സിവിൽ സ്റ്റേഷനിൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണം, നിർദിഷ്ട നഗരൂർ കരവാരം പുളിമാത്ത് പഞ്ചായത്ത് ശുദ്ധജലവിതരണ പദ്ധതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം, കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് പഴയ സർവീസുകൾ എല്ലാം പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എം ഗോപാലകൃഷ്ണൻനായർ നഗറിൽ (ശ്രീലക്ഷ്മി ഓഡിറ്റോറിയം കിളിമാനൂർ) സമ്മേളനത്തിന്റെ രണ്ടാംദിനം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജയൻബാബു, ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ മടവൂർ അനിൽ, വി ജോയി എംഎൽഎ എന്നിവർ സംസാരിച്ചു.
എം വിജയകുമാർ, ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഏരിയ കമ്മിറ്റിയംഗം കെ വത്സലകുമാർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. 21 അംഗ ഏരിയ കമ്മിറ്റിയെയും പതിമൂന്നംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..