26 April Friday
വിലക്കയറ്റം തടയാൻ സപ്ലൈകോ ഇടപെടൽ

സഞ്ചരിക്കുന്ന വിൽപ്പനശാല ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
തിരുവനന്തപുരം
വിലക്കയറ്റം തടയാൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പനശാല ചൊവ്വാഴ്‌ച മുതൽ.  ഡിസംബർ ഒമ്പതുവരെ പ്രവർത്തനം തുടരും. താലൂക്ക്‌ മേഖലകളിലാണ് സഞ്ചരിക്കുന്ന വിൽപ്പനശാലകളെത്തുക. പതിമൂന്ന്‌ സബ്സിഡി സാധനത്തിനൊപ്പം ശബരി ഉൽപ്പന്നങ്ങളും ഇതുവഴി ലഭിക്കും.
  ചൊവ്വാഴ്‌ച വിൽപ്പനശാല എത്തുന്ന സ്ഥലവും സമയവും:  പൂജപ്പുര (രാവിലെ ഒമ്പത്‌), മുടവൻമുഗൾ (പകൽ 11 ), കരമന (12), പൂന്തുറ (പകൽ മൂന്ന്), ബീമാപള്ളി (വൈകിട്ട് അഞ്ച്).
നെടുമങ്ങാട് താലൂക്ക്: മുളമുക്ക്(രാവിലെ ഒമ്പത്), കായ്‌‌പാടി (പകൽ 12), ഇരുമ്പ (1.30), കടത്തുകാൽ (പകൽ മൂന്ന്), കാച്ചാണി (വൈകിട്ട് 4.30).
 നെയ്യാറ്റിൻകര താലൂക്ക്: കുന്നത്തുകാൽ (രാവിലെ ഒമ്പത്‌), ചെറിയ കൊല്ല (രാവിലെ 10.30), നിലമാമൂട് (പകൽ 12), കൂതാളി (പകൽ മൂന്ന്), ആനപ്പാറ (വൈകിട്ട് 4.30).
കാട്ടാക്കട താലൂക്ക്: അമ്പലത്തിൻകാല (രാവിലെ ഒമ്പത്‌), തൂങ്ങാംപാറ (രാവിലെ 10.30), ഊരൂട്ടമ്പലം (പകൽ 12), തച്ചോട്ടുകാവ് (പകൽ മൂന്ന്), പുളിയറക്കോണം (വൈകിട്ട് 4.30).
ചിറയിൻകീഴ് താലൂക്ക്: ആറ്റിങ്ങൽ മാർക്കറ്റ് റോഡ് (രാവിലെ ഒമ്പത്‌), ആലംകോട് (രാവിലെ 10.30), ചേക്കലവിളാകം(പകൽ 12), പുളിമൂട് (പകൽ മൂന്ന്), ചെമ്പൂർ (വൈകിട്ട് അഞ്ച്).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top