26 April Friday
ഗ്രൂപ്പ്‌ യോഗം

ഡിസിസി ജനറൽ സെക്രട്ടറിമാരുൾപ്പെടെ 7 പേർക്ക്‌ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
നേമം
ഗ്രൂപ്പ്‌ യോഗം ചേർന്നതിന്‌ ഡിസിസി ജനറൽ സെക്രട്ടറിമാരുൾപ്പെടെ ഏഴ്‌ പേർക്ക്‌ കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്‌. കാട്ടാക്കട നിയോജക മണ്ഡലത്തിൽ പള്ളിച്ചൽ മണ്ഡലത്തിലെ മൂക്കുന്നി മലയിൽ ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ഗോപകുമാറിന്റെ വസതിയിൽ ഗ്രൂപ്പ് യോഗം ചേരുകയും അതിന് നേതൃത്വം നൽകുകയും ചെയ്ത ഡിസിസി ജനറൽ സെക്രട്ടറിമാരായ എം ആർ ബൈജു, സുബ്രഹ്‌മണ്യൻ എന്നിവർക്കും യോഗത്തിൽ പങ്കെടുത്ത പള്ളിച്ചൽ പഞ്ചായത്ത് അംഗം പള്ളിച്ചൽ സതീഷ്, ബ്ലോക്ക് സെക്രട്ടറിമാരായ പുന്നമൂട് ശിവകുമാർ, ഗോപകുമാർ, കണ്ടല അബുബക്കർ, മഹിളാ കോൺഗ്രസ് ജില്ലാകമ്മിറ്റിയംഗം മല്ലികാദാസ് എന്നിവർക്കുമാണ്‌ കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്‌. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം ബോധിപ്പിക്കണമെന്നാണ് നോട്ടീസ്. 21നാണ്‌ എ ഗ്രൂപ്പ് യോഗം ചേർന്നത്. ഇതിനെതിരെ കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ എ ശിവകുമാർ ഡിസിസിക്ക് പരാതി നൽകിയിരുന്നു. കോൺഗ്രസ് വിമത ഗ്രൂപ്പ് യോഗങ്ങളുടെ ഫലമായി പള്ളിച്ചൽ പഞ്ചായത്തിൽ ഭരണം നഷ്ടപ്പെടാൻ കാരണമായെന്നും മണ്ഡലം പ്രസിഡന്റിന്റെ പരാതിയിൽ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top