19 April Friday
അക്രമം യൂത്ത്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ

സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കുത്തിയ കത്തി അരുണിന്റെ 
കഴുത്തിനു താഴെ തറഞ്ഞ നിലയിൽ

നെടുമങ്ങാട്
യുവാവിനെ ആക്രമിച്ച സംഭവത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചു. കുത്തിയ കത്തി രണ്ടായ് മുറിഞ്ഞ് ഒരുഭാഗം യുവാവിന്റെ ശരീരത്തിൽ തറഞ്ഞു. പ്രദേശത്തെ യൂത്ത്‌ കോൺഗ്രസ് –- -കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു അക്രമം. നെടുമങ്ങാട് കച്ചേരി ജങ്ഷനിലെ പൂക്കടയിൽ ജോലിക്ക്‌ നിൽക്കുന്ന വെള്ളനാട് കൂവക്കുടി സ്വദേശി അരുണി(26)നെയാണ് കുത്തി പരിക്കേൽപ്പിച്ചത്. 
ഞായർ രാത്രി പൂക്കടയിലെത്തി ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ കത്തി കഴുത്തിന്‌ താഴെ കുത്തിയാഴ്ത്തി. ഇതിനിടയിൽ കത്തി രണ്ടായി മുറിഞ്ഞ് ഒരുഭാഗം അരുണിന്റെ ശരീരത്തിൽ തറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 
ഒരാഴ്ചമുമ്പ് നെടുമങ്ങാട്‌ ടൗണിൽ കിഴക്കേ ബംഗ്ലാവ് പരിസരത്ത് ഒരു യുവാവിനെ യൂത്ത്‌ കോൺഗ്രസ് –- -കെഎസ്‌യു പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. ആക്രമണം കണ്ട അരുണിനെയാണ് പൊലീസ് സാക്ഷിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അരുൺ പൊലീസിന്‌ മൊഴി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു അരുണിനെ ആക്രമിച്ചത്‌. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top