19 April Friday

നട്ടെല്ല് തകർന്ന് ചികിത്സയിൽ 
കഴിയുന്നയാൾ സഹായം തേടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

സ്റ്റീഫൻ

കരകുളം 
ജോലിക്കിടെ അപകടംപറ്റി നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാൾ സുമനസ്സുകളുടെ സഹായം തേടുന്നു. കരകുളം കലാഗ്രാമം റോഡ്‌ കെജിആർഎ 18, എസ്എൽ നിവാസിൽ സ്റ്റീഫനാ (53)ണ്‌  ചികിത്സയ്ക്ക് പണമില്ലാതെ ദുരിതമനുഭവിക്കുന്നത്. 2015 ജൂലൈ 24-ന് മണ്ണാമൂലയിൽവച്ചാണ് അപകടമുണ്ടായത്. കൂലിപ്പണിക്കാരനായ സ്റ്റീഫൻ തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങിൻതടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ നട്ടെല്ല് തകർന്ന സ്റ്റീഫന് ചലനശേഷി നഷ്ടപ്പെട്ടു. 
കിടപ്പിലായ ഇദ്ദേഹം ദീർഘനാൾ മെഡിക്കൽ കോളേജിലും മറ്റു സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഇതുവരെ എണീറ്റ് നടക്കാൻ സാധിച്ചിട്ടില്ല. വെല്ലൂർ മെഡിക്കൽ കോളേജിൽ തുടർചികിത്സയ്ക്കായി കൊണ്ടുപോകാൻ വിദഗ്‌ധ ഡോക്ടർമാർ നിർദേശിച്ചെങ്കിലും സാമ്പത്തിക പരാധീനത കാരണം ചികിത്സയ്ക്ക് പോകാൻ സ്റ്റീഫന് സാധിച്ചിട്ടില്ല. സ്റ്റീഫനും കുടുംബവും നിത്യവൃത്തിക്കുപോലും വകയില്ലാതെ ഇപ്പോൾ വിഷമിക്കുകയാണ്. വൻ തുക ലോണെടുത്ത് നിർമിച്ച വീട് ബാങ്കുകാർ ജപ്തി ചെയ്യുന്ന അവസ്ഥയിലാണ്. ഭാര്യയും കോളേജ് വിദ്യാർഥികളായ രണ്ടു മക്കളുമടങ്ങുന്ന സ്റ്റീഫന്റെ കുടുംബത്തെ സഹായിക്കാൻ താൽപ്പര്യമുള്ളവർ 9961667478 എന്ന നമ്പരിൽ ബന്ധപ്പെടണം. സ്റ്റീഫന്റെ പേരിൽ മണ്ണന്തല കാത്തലിക് സിറിയൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. സ്റ്റീഫൻ ജെ, കാത്തലിക് സിറിയൻ ബാങ്ക്, മണ്ണന്തല ബ്രാഞ്ച്. അക്കൗണ്ട് നമ്പർ- 0174- 0039366-190001. ഐഎഫ്എസ്‌സി കോഡ്: സിഎസ്ബികെ 0000174.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top