25 April Thursday

ശിശുസൗഹൃദ പോഷണ 
കേന്ദ്രമാകാൻ രണ്ട്‌ ലക്ഷം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
തിരുവനന്തപുരം
സംസ്ഥാനത്തെ 258 അങ്കണവാടിക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കി ശിശുസൗഹൃദ പോഷണ കേന്ദ്രങ്ങളാക്കി ഉയർത്താൻ രണ്ട്‌ ലക്ഷം രൂപ വീതം വിനിയോഗിക്കാൻ ഭരണാനുമതി നൽകിയതായി മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. 
ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ആൻഡ്‌ എൻജിനീയറിങ്‌ വിഭാഗത്തെ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കാനും ഭരണാനുമതി നൽകി. ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗം അസിസ്റ്റന്റ് എൻജിനീയർമാർ നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കണം. 
അങ്കണവാടി നവീകരണത്തിനായി ആദ്യം തുക വകയിരുത്തിയ ശീർഷകത്തിൽ കേന്ദ്ര- സംസ്ഥാന വിഹിതം ഉൾപ്പെട്ടതിനാൽ പുതിയ രണ്ട് ശീർഷകം അനുവദിച്ച് തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top