19 April Friday

ആരോഗ്യവകുപ്പിന്റെ 
പ്രത്യേകസംഘം സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

അട്ടപ്പാടി ഷോളയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ പോഷക പുനരധിവാസകേന്ദ്രം ആരോഗ്യവകുപ്പ് സംഘം സന്ദർശിക്കുന്നു

 അഗളി

ശിശുമരണം അന്വേഷിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിയോഗിച്ച പ്രത്യേകസംഘം തിങ്കളാഴ്ച അട്ടപ്പാടിയിലെത്തി. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. പ്രീതയാണ്‌ സംഘത്തെ നയിക്കുന്നത്. ആർബിഎസ്‌കെ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ശ്രീഹരി, ഡോ. മനോജ്, പാലക്കാട് ആർസിഎച്ച് ഓഫീസർ ഡോ. എ കെ അനിത തുടങ്ങിയവർ സംഘത്തിലുണ്ട്‌. പ്രസവത്തോടെ കുഞ്ഞിനെ നഷ്ടമായ ഷോളയൂർ പഞ്ചായത്തിലെ തൂവ്വയിലെ വള്ളി രാജേന്ദ്രന്റെ വരംഗപാടിയിലെ വീട്ടിലെത്തി സംഘം വിവരം ശേഖരിച്ചു. ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായ ചാവടിയൂർ ഊരിലെ ബാലകൃഷ്ണനെയും കണ്ടു. ഷോളയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ പോഷക പുനരധിവാസകേന്ദ്രം സന്ദർശിച്ച സംഘം  പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ശിശുരോഗ, സ്ത്രീരോഗ വിദഗ്ധരുമായി ചർച്ച നടത്തി. ചൊവ്വാഴ്ച അഗളി പഞ്ചായത്തിലെ പാടവയലിലും വീട്ടിയൂരിലും ശിശുമരണം നടന്ന വീടുകൾ സന്ദർശിക്കും. വിശദമായ റിപ്പോർട്ട് പിന്നീട് ആരോഗ്യമന്ത്രിക്ക് കൈമാറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top