26 April Friday

കോലീബിക്ക്‌ ശ്രമം എഴുപതോളം വാർഡുകളിൽ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

 - 

കൽപ്പറ്റ
ജില്ലയിൽ  എഴുപതോളം വാർഡുകളിൽ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. ആകെയുള്ള 23 പഞ്ചായത്തുകളിലെ 44 വാർഡുകളിൽ  മത്സരിക്കുന്നില്ല. നഗരസഭകളിൽ 25 ഡിവിഷനുകളിൽ‌ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.  ബത്തേരി നഗരസഭയിൽ 15 ഡിവിഷനിൽ  മത്സരരംഗത്തില്ല. മാനന്തവാടിയിൽ ഏഴും കൽപ്പറ്റയിൽ മൂന്നും ഡിവിഷനുകളിലും  സ്ഥാനാർഥികളില്ല. ‌ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ  അഞ്ച്‌ ഡിവിഷനുകളിൽ ബിജെപി ‌ മത്സരരംഗത്തില്ല. യുഡിഎഫ്‌ സ്ഥാനാർഥികളെ സഹായിക്കുന്നതിനായാണ്‌ ഈ വാർഡുകളിൽ 
 മിക്കതിലും ബിജെപി സ്ഥാനാർഥികളെ നിർത്താത്തത്‌. 
കോൺഗ്രസുമായി പലയിടങ്ങളിൽ പരസ്യമായും മറ്റുവാർഡുകളിൽ രഹസ്യമായും ബിജെപി ധാരണയിലാണ്‌. മാനന്തവാടി നഗരസഭയിലെ പെരുവകയിൽ കോലീബി സഖ്യമാണ്‌. ബിജെപി  യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ പരസ്യപിന്തുണ നൽകിയിരിക്കുകയാണ്‌. നഗരസഭയിൽ ബിജെപിക്ക്‌ ശക്തിയുള്ള വാർഡായിട്ടുകൂടിയും സ്ഥാനാർഥിയെ നിർത്തിയില്ല. വെള്ളമുണ്ട, മേപ്പാടി പഞ്ചായത്തുകളിലെ ചിലവാർഡുകളിലും കോലീബിക്കുള്ള ഒരുക്കത്തിലാണ്‌. ചിലവാർഡുകളിൽ ബിജെപിക്കുള്ളിലെ തർക്കത്തെ തുടർന്നാണ്‌ സ്ഥാനാർഥികളില്ലാതെ പോയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top