പെരിന്തൽമണ്ണ
ഇ എം എസ് സഹകരണ ആശുപത്രി കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 3.32 കോടി രൂപ ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യും. 4.32 കോടി രൂപയാണ് അറ്റാദായം. വെള്ളിയാഴ്ച ആശുപത്രി ഓഡിറ്റോറിയത്തിൽ ചേർന്ന വാര്‍ഷിക പൊതുയോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. ലാഭവിഹിതം നവംബര്‍ 15മുതല്‍ വിതരണംചെയ്യും.
വാർഷിക പൊതുയോഗത്തിൽ ചെയര്‍മാന്‍ വി പി അനില്‍ അധ്യക്ഷനായി. മുൻ എംപി അഡ്വ. ടി കെ ഹംസ ഇ എം എസ് അനുസ്മരണ പ്രഭാഷണവും ഡയറക്ടർ വി കെ അബ്ദുറൗഫ് അനുശോചന പ്രമേയവും ജനറല്‍ മാനേജര്‍ എം അബ്ദുന്നാസിര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഡയറക്ടർ ഇ ജയൻ, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി പി വാസുദേവൻ, ടി കെ റഷീദലി, ഡോ. മുബാറക് സാനി, നിഷി അനില്‍രാജ്, ജിമ്മി കാട്ടടി, പി സുചിത്ര, വി സി ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. ഇ എം എസ് ഹെല്‍ത്ത് കെയര്‍ സ്കീം തുക വൈസ് ചെയര്‍മാന്‍ ഡോ. വി യു സീതി വിതരണംചെയ്തു.
തീപ്പൊള്ളൽ ചികിത്സയ്‌ക്ക് ആധുനിക ബേണ്‍സ് യൂണിറ്റ്, പാത്തോളജി വിഭാഗ വിപുലീകരണം, റേഡിയോളജി, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളില്‍ ദേശീയ അംഗീകാരമുള്ള കോഴ്സ് എന്നീ പദ്ധതികള്‍ക്ക് പൊതുയോഗം അംഗീകാരം നല്‍കി.
എക്സിക്യൂട്ടീവ് ഡയറക്ടർ ഇ രാജേഷ് സ്വാഗതവും കെ ഉമേഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..