ബാലുശേരി
വെള്ളി വൈകിട്ട് പെയ്ത കനത്ത മഴയില്‍ ബാലുശേരി ടൗണിലെ കടകളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു. കെഎസ്എഫ്ഇ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെയും തൊട്ടടുത്ത കെട്ടിടത്തിലെയും കടകളിലാണ് വെള്ളം കയറിയത്. കീഴമ്പത്ത് ആബിദിന്റെ കീഴമ്പത്ത് ഗ്ലാസ് മാര്‍ട്ടിലെ മുറിയില്‍ വെള്ളം കയറി ഫർണിച്ചർ നശിച്ചു. ഇരുമ്പുസാധനങ്ങളും വെള്ളത്തിലായി. ഓവുചാല്‍ നിര്‍മാണത്തിലെ അപാകമാണ് വെള്ളം കയറാന്‍ കാരണമായതെന്ന് കടക്കാര്‍ പറയുന്നു. പുറമെനിന്ന് ഒഴുകിയെത്തിയ വെള്ളം ഓവുചാലിലേക്ക് ഒഴുകാന്‍ ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് പരാതി. മഴ കനക്കുമ്പോള്‍ ഉണ്ടാകുന്ന ദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..