ശാന്തൻപാറ
ഉൽപ്പാദനം കാര്യക്ഷമമാക്കാൻ കാർഷിക പരിഷ്കരണ നിയമം നടപ്പാക്കണമെന്ന് എംഎം മണി എംഎൽഎ. ദേവികുളം ബ്ലോക്കിലെ മൂന്നാർ ക്ലസ്റ്ററിന്റെ ഭാഗമായി നടത്തിയ കിസാൻ മേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം. രാജ്യത്തെ കാർഷിക മേഖലയിൽ അസന്തുലിതാവസ്ഥ നിലനിൽക്കുകയാണ്. എന്നാൽ, കേരളം അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. കേരളത്തിൽ സംഘടിതമായി കൃഷി ചെയ്യാത്തവരുടെ കൈയിൽ ഭൂമി കുറവാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ കർഷകർ തന്നെയാണ് കൃഷിചെയ്യുന്നതെന്ന് എംഎൽഎ പറഞ്ഞു. കിസാൻ മേളയിൽ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും, കാർഷിക ഉൽപ്പന്ന–- ഉപകരണപ്രദർശനം, സൗജന്യ മണ്ണ് പരിശോധന, വിള ഇൻഷുറൻസ്, പച്ചക്കറി തൈ വിത്തുകളുടെ വിപണനം തുടങ്ങിയവയും ഒരുക്കി.
യോഗത്തിൽ അഡ്വ .എ രാജ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ വി എൻ മോഹനൻ, ഉഷാകുമാരി മോഹൻകുമാർ, ദേവികുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ ആർ ജയൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിഷ ദിലീപ്, നാരായണൻ മാടസ്വാമി, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സേനാപതി ശശി, സഹകരണ ബാങ്ക് പ്രസിഡന്റ് വി വി ഷാജി, ജില്ല കൃഷി ഓഫീസർ കെ പി സലിനമ്മ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ് ആഷാ, കൃഷി ഓഫീസർ കെ എൻ ബിനിത, സെമിനാറിൽ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ നിമിഷ മാത്യൂസ്, ശാന്തൻപാറ കൃഷിവിജ്ഞാ കേന്ദ്രത്തിലെ മഞ്ജു ജിൻസി വർഗീസ് എന്നിവർ ക്ലാസ് നയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..