04 December Monday

സഹകരണ മേഖലയ്‌ക്കെതിരെയുള്ള 
ആക്രമണങ്ങൾ അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
കോട്ടയം
സഹകരണ മേഖലയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെസിഇയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചില ബാങ്കുകളിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സഹകരണ മേഖലയാകെ കുഴപ്പത്തിലാണെന്ന് വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങളടക്കം വലിയ ശ്രമം നടത്തുന്നു. ഈ നീക്കത്തെ ചെറുക്കും. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം.  ജനജീവിതത്തിന് ഏറെ സംഭാവന നൽകിവരുന്ന സഹകരണമേഖലയെ തകർക്കാനും മൾട്ടിസ്റ്റേറ്റ് സംഘങ്ങളെ നാട്ടിൽ പ്രതിഷ്ഠിക്കാനുമുള്ള നീക്കങ്ങൾ അനുവദിക്കില്ല.
   സമ്മേളനം സിഐടിയു അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസൽ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി കെ സുജിത്കുമാർ അധ്യക്ഷനായി. ബിജു ആന്റണി രക്തസാക്ഷി പ്രമേയവും സി എസ് വിനോദ്കുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ സംഘടനാറിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി സി വിനോദ് പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ പ്രശാന്ത് കണക്കും അവതരിപ്പിച്ചു. 
  സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ, സെക്രട്ടറി ടി ആർ രഘുനാഥൻ, യൂണിയൻ സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീരേഖ എസ് നായർ, സംഘാടകസമിതി ചെയർമാൻ സി എൻ സത്യനേശൻ, കൺവീനർ പി എസ് ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. 
  ഭാരവാഹികൾ: പി കെ സുജിത്കുമാർ (പ്രസിഡന്റ്), കെ പ്രശാന്ത് (സെക്രട്ടറി), സുനിത ശ്രീകുമാർ, ബിജു ആന്റണി, ടി ആർ രവിചന്ദ്രൻ, പി ജി പ്രമോദ് കുമാർ, സി എസ് വിനോദ്കുമാർ, എം ആർ രശ്മി (വൈസ് പ്രസിഡന്റുമാർ), ആർ രതീഷ്, കെ എസ് ജയപ്രകാശ്, ജസൻ തോമസ്, കെ എസ് അമൃതലാൽ, പി എസ് ജയകൃഷ്ണൻ, കെ എം സുഭാഷ് (ജോയിന്റ് സെക്രട്ടറിമാർ), ടി എൻ ഗിരീഷ്‌കുമാർ (ട്രഷറർ).  40 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top