കോട്ടയം
റോബിൻ ജോർജ് പിടിയിലായത് ശക്തമായ അന്വേഷണത്തിനൊടുവിൽ. പൊലീസിന്റെ പിടിയിൽനിന്ന് രണ്ടുതവണയാണ് റോബിൻ തലനാരിയയ്ക്ക് രക്ഷപ്പെട്ടത്. ഞായർ രാത്രി പൊലീസ് പരിശോധനയ്ക്ക് എത്തുന്നത് കണ്ട പ്രതി നായകളെ അഴിച്ചുവിട്ട ശേഷം സമീപത്തെ പാടത്തിലൂടെ ഓടി രക്ഷപ്പെട്ടു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചിരുന്നു. പിന്നീട് സ്വദേശമായ കൊശമറ്റം ഭാഗത്തുനിന്ന് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. മീനച്ചിലാറ്റിൽ ചാടി മറുകരയിലെത്തി ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..